
പയ്യോളി∙ ആറംഗ സംഘം സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചു കയറി ഡോക്ടറെയും നഴ്സുമാരെയും മർദിക്കുകയും ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരു പ്രതി അറസ്റ്റിലായി. പുറക്കാട് കിടഞ്ഞിക്കുന്ന് വിദ്യാ സദനം സ്കൂളിന് സമീപം സമീർ (25) ആണ് പിടിയിലായത്.
ദുബായിയിൽ കഫേയിൽ ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ മാസം അവധിക്കായി നാട്ടിൽ എത്തിയതാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.ചിറക്കര സ്വദേശികളായ മരക്കാട്ട് താഴ കുനി നിഹാൽ (27), മീത്തലെ കേളൻ കണ്ടി ഉനൈസ് (28), ഒറ്റ മരക്കാട്ടിൽ റമീസ് (24), മണപ്പുറത്ത് നഫാഫ് (23) എന്നീ നാലു പേരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
ഇനി ഒരാളെക്കൂടി തിരിച്ചറിയാനുണ്ട്.പ്രധാന പ്രതിയടക്കം മറ്റുള്ളവരെല്ലാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.പയ്യോളി എസ്ഐ വി.പ്രകാശന്റെ നേതൃത്വത്തിൽ, സിപിഒ മാരായ രജീഷ് ചെമ്മേരി, കെ.എം.ലതീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് ആറംഗ സംഘം പാലം ജംക്ഷനിലെ എലൈറ്റ് ഹെൽത്ത് കെയർ ക്ലിനിക്കിൽ അതിക്രമിച്ച് കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആലപ്പുഴ സദാനന്ദപുരം കിഴക്കേ വാവടി ഗോപു കൃഷ്ണനെ (28) ഡോക്ടറുടെ മേശപ്പുറത്ത് ഉണ്ടായിരുന്ന ബിപി അപ്പാരറ്റസ് കൊണ്ട് ക്രൂരമായി മർദിച്ചത്.
രണ്ടു നഴ്സുമാർക്കും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]