
വടകര∙ വെള്ളം കയറിയതിനെ തുടർന്നു നടന്നു പോകാൻ പോലും പറ്റാതായ പൂവാടൻ അടിപ്പാത അടച്ചിട്ടു. ഇതു വഴി വാഹനം പോകുന്നത് തടയാൻ ചെറിയ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റെയിൽപാളം മുറിച്ചു കടന്നാണ് യാത്ര. വളവുള്ള ഈ ഭാഗത്ത് അപകടകരമായ തരത്തിലാണ് റെയിൽ കടക്കുന്നത്.മഴ വെള്ളം നിറയുന്നതിനു പുറമേ, ശക്തമായ ഉറവയുള്ളതു കൊണ്ട് മഴ നീങ്ങിയാലും വെള്ളക്കെട്ടാണ്.
ഈ മഴക്കാലം തുടങ്ങിയതു മുതൽ വെളളം കയറിയിരുന്നു. ഇപ്പോൾ തീർത്തും കടന്നു പോകാൻ പറ്റാത്ത നിലയിലായപ്പോഴാണ് അടച്ചിട്ടത്.അടിപ്പാത നിർമിക്കാൻ റെയിൽവേ അനുമതി നൽകിയപ്പോൾ സ്ഥലം യോജ്യമല്ലെന്ന് നാട്ടുകാരും നഗരസഭയും അറിയിച്ചിരുന്നു.
ഇതിനടുത്തായി ഉറവ ഇല്ലാത്ത മറ്റൊരു സ്ഥലം നിർദേശിക്കുകയും ചെയ്തു.
ഇത് പരിഗണിക്കാതെ 2021ൽ റെയിൽവേ ഗേറ്റ് പൂട്ടി 2024 ജൂലൈയിലാണ് പണി പൂർത്തിയാക്കിയത്. ഇപ്പോൾ വാഹനങ്ങൾ ഒന്തം റോഡ് മേൽപാലം വഴി ചുറ്റി പോകണം.വെള്ളം ഒഴുക്കാൻ കിണർ പണിത് അതിൽ നിന്ന് മോട്ടർ വച്ച് പുറത്തൊഴുക്കുന്ന സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഫലപ്രദമായില്ല.
നാദാപുരം റോഡ് അടിപ്പാതയിൽ അടിപ്പാതയുടെ പരിസരത്ത് മേൽക്കൂര സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടെ ഉറവയുള്ളതു കൊണ്ട് ഷീറ്റ് അടിക്കുന്നത് പ്രയോജനകരമാവില്ല.
കോൺഗ്രസ് സമരത്തിന്
വടകര∙ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സബ് ഡിവിഷനൽ ഓഫിസിനു മുൻപിൽ സമരം നടത്താൻ താഴെ അങ്ങാടി കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കെ.എം.പി.ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.പി.നജീബ്, മീത്തൽ ഹാരിസ്, ടി.പി.രാജീവൻ, ടി.പി.ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]