
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ 11–ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായി പഞ്ചായത്തും കെഎൽ11 ഓഫ്റോഡേഴ്സും മൗണ്ട് ഡി കോടഞ്ചേരിയും ചേർന്ന് നടത്തിയ തേവർമല ഓഫ്റോഡ് ഡ്രൈവിൽ ആവേശം. വിവിധ ജില്ലകളിൽ നിന്നും എത്തിയ ഓഫ് റോഡ് വാഹനങ്ങൾ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് റാലിയായി തേവർമല മൗണ്ട് ഡി ക്യാംപ് സെന്ററിൽ എത്തി.കോടഞ്ചേരി പഞ്ചായത്തിലെ ഉയരം കൂടിയ തേവർമലയിലെ മൗണ്ട് ഡി ക്യാംപ് സെന്ററിൽ ഓഫ്റോഡ് ഡ്രൈവ് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ്ഓഫ് ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു.
എംആർഎഫ് കോഓർഡിനേറ്റർ പോൾസൺ ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ ചാൾസ് തയ്യിൽ, ചിന്ന അശോകൻ, കെഎൽ11 ഓഫ്റോഡേഴ്സ് പ്രതിനിധി ജോബിറ്റ് ജോണായി, മൗണ്ട് ഡി ഡയറക്ടർ ഹാരൂൺ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ത്രിതല പഞ്ചായത്തുകൾ എന്നിവയും ഡിടിപിസിയും സംയുക്തമായാണ് റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]