
ഒരു തൈ നാടാം…; ഒരു കോടി വൃക്ഷവത്കരണ ജനകീയ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടച്ചേരി∙ ഒരുകോടിവൃക്ഷത്തൈകൾ ജനകീയമായി നട്ടുവളർത്താൻ സംസ്ഥാന സർക്കാർഒരു തൈ നാടാം എന്ന പേരിൽ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാംപയിന്റെ ജില്ലാ തല ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്തിൽ നടന്നു. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ വച്ച് നാദാപുരം എംഎൽഎ ഇ.കെ, വിജയൻ ഉദ്ഘാടനം നിർവഹിച്ചു. എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിക്ക് പഞ്ചായത്ത് സെക്രട്ടറി പി. വി. നിഷ സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ പിടി പ്രസാദ് പദ്ധതി വിശദീകരിച്ചു.
പരിസ്ഥിതി പ്രവർത്തകൻ ഡോ. പി. ദിലീപ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ഡാനിയ, ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ടി കെ രഞ്ജിത്ത് കുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധി ടി വി ഗോപാലൻ മാസ്റ്റർ, സി സുരേന്ദ്രൻ മാസ്റ്റർ, മോഹനൻ പാറക്കടവ്, അഹമ്മദ് മാസ്റ്റർ , വത്സരാജ് മണലാട്ട്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലയിലെ മികച്ച ഹരിത വിദ്യാലയം ആയി തെരഞ്ഞെടുത്ത ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിനുള്ള പുരസ്കാര വിതരണവും ചടങ്ങിൽ വച്ച് നടത്തി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളും ജനകീയമായി ശേഖരിച്ച വൃക്ഷത്തൈകൾ പരസ്പരം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, ആശാവർക്കർമാർ, സ്കൂൾ വിദ്യാർഥികൾ, അംഗൻവാടി പ്രവർത്തകർ,ഹരിത കേരളം മിഷൻ പ്രതിനിധികൾ എന്നിവർ പരിപാടികൾ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കൈമാറിയ വൃക്ഷത്തൈകൾ വീടുകളിൽ നട്ട് പരിപാലിക്കും.