കോഴിക്കോട്∙ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പരിശീലനം. ഋഷഭ് പന്തും നിക്കോളാസ് പുരാനും എയ്ഡൻ മാർക്രവും അടക്കമുള്ള താരങ്ങൾ ഏറെ ശ്രദ്ധയോടെ നേരിടുന്നത് ഒരു മലയാളി ഇടംകയ്യൻ ബോളറെയാണ്.
ഐപിഎല്ലിൽ ‘ചൈനാമാൻ’ എന്ന മിസ്റ്ററി ബോളിങ് പരിചയപ്പെടുത്തിയ ആ ബോളർ കോഴിക്കോട് നരിക്കുനി കെ.കെ.ജിയാസാണ്.
നരിക്കുനി ചെമ്പക്കുന്ന് കാരപ്പക്കുഴിയിൽ അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകനാണ് ജിയാസ്. മുത്തൂറ്റ് ക്രിക്കറ്റ് ടീമിലും കേരള സ്റ്റേറ്റ് ജൂനിയർ ടീമിലും ബോളറായെത്തിയ ജിയാസ് ഇന്ത്യൻ താരം ശ്രീശാന്തിനെ പരിചയപ്പെട്ടു.
ശ്രീശാന്താണ് ആ സീസണിൽ രാഹുൽ ദ്രാവിഡ് നയിച്ച രാജസ്ഥാൻ റോയൽസിന്റെ പരിശീലന ക്യാംപിൽ ജിയാസിനെ എത്തിച്ചത്. ഐപിഎല്ലിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു അത്.
ഡൽഹി ഡയർ ഡെവിൾസിൽ സ്പിന്നർ ഇമ്രാൻ താഹിറിനൊപ്പം പരിശീലനം നടത്താൻ ജിയാസിന് അവസരം ലഭിച്ചു.
ലോക ചാംപ്യന്മാരായ ഓസ്ട്രേലിയൻ ടീമിന്റെ നെറ്റ് ബോളറായി ജിയാസിന് അവസരം ലഭിച്ചു. 2017 മുതൽ 2019 ലോകകപ്പ് വരെ ജിയാസ് ഓസ്ട്രേലിയൻ ടീമിനൊപ്പമായിരുന്നു.
ജസ്റ്റിൻ ലാംഗർ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ കോച്ചായി എത്തിയപ്പോഴാണ് ജിയാസ് ലക്നൗവിലേക്ക് എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

