കോഴിക്കോട് ∙ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കി, അവരെ സാമൂഹികവും ഭരണപരവുമായ എല്ലാ മേഖലകളിലും ഉൾക്കൊള്ളിക്കുന്ന ഒരു പുതിയ വികസന മാതൃക സൃഷ്ടിക്കാനുള്ള ചരിത്രപരമായ ദൗത്യവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം മുന്നേറുന്നു. ‘സഹമിത്ര’ പദ്ധതിയിലൂടെ കേരളത്തിലെ ആദ്യ സമ്പൂർണ ഭിന്നശേഷി സൗഹൃദ ജില്ലയായി കോഴിക്കോടിനെ മാറ്റാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം ഉയർത്തുക, അവകാശങ്ങൾ ഉറപ്പാക്കുക, ഡിജിറ്റൽ ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുക, തുടർച്ചയായ വ്യക്തിഗത പരിചരണവും പരിരക്ഷയും ഉറപ്പാക്കുക, നൈപുണ്യ വികസനവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുക, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ ഉറപ്പാക്കുക, പൊതുസൗകര്യങ്ങൾ തടസരഹിതമാക്കുക എന്നീ സമഗ്ര ലക്ഷ്യങ്ങളോടെയാണ് ‘സഹമിത്ര’ പദ്ധതിയുടെ രൂപകൽപന.
∙ കേരളത്തിലെ ഏറ്റവും വലിയ ആക്സസിബിലിറ്റി ഓഡിറ്റ്
‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ തടസരഹിത (ബാരിയർ ഫ്രീ) കെട്ടിട
ആക്സസിബിലിറ്റി ഓഡിറ്റിന് കഴിഞ്ഞ ആഴ്ച തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലേറെ പൊതു കെട്ടിടങ്ങളാണ് വിലയിരുത്തിയത്.
ഏകദേശം 78 കോളജുകളിലെ രണ്ടായിരത്തോളം നാഷനൽ സർവീസ് സ്കീം, ക്യാമ്പസസ് ഓഫ് കോഴിക്കോട് (സിഒക) സന്നദ്ധപ്രവർത്തകരാണ് ഈ വലിയ ജില്ലാതല ഓഡിറ്റിൽ പങ്കാളികളാകുന്നത്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഏകദേശം 4,000 പൊതു കെട്ടിടങ്ങൾ ഘട്ടംഘട്ടമായി പരിശോധിക്കപ്പെടും. പൊതു കെട്ടിടങ്ങളിലെ ഭൗതിക തടസ്സങ്ങൾ കണ്ടെത്തി ഡാറ്റ അധിഷ്ഠിതവും പ്രായോഗികവുമായ പരിഹാര നിർദേശങ്ങൾ രൂപപ്പെടുത്തുകയാണ് ഓഡിറ്റിന്റെ പ്രധാന ലക്ഷ്യം.
കേരളത്തിൽ ഇതുവരെ നടപ്പാക്കിയ ഏറ്റവും വലിയ ആക്സസിബിലിറ്റി ഓഡിറ്റുകളിൽ ഒന്നായി ഇത് മാറുകയാണ്.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുന്നേറുന്ന ഈ ആക്സസിബിലിറ്റി ഓഡിറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കമ്പോസിറ്റ് റീജിയണൽ സെന്റർ (സിആർസി), അസോസിയേഷൻസ് ഓഫ് പീപ്പിൾ വിത്ത് ഡിസബിലിറ്റി (എപിഡി) എന്നിവരും പങ്കാളിത്തം വഹിക്കുന്നു.
‘സഹമിത്ര’ കൈവരിച്ച പ്രധാന നേട്ടങ്ങൾ ∙
100% യുഡിഐഡി റജിസ്ട്രേഷൻ
‘സഹമിത്ര’ പദ്ധതിയിലൂടെ നൂറ് ശതമാനം യുഡിഐഡി റജിസ്ട്രേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.
ഭിന്നശേഷിക്കാർക്ക് സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും അവകാശാധിഷ്ഠിതമായി ലഭ്യമാക്കുന്നതിനുള്ള നിർണായക രേഖയായ യൂണിക് ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ് (യുഡിഐഡി) റജിസ്ട്രേഷൻ പൂർത്തിയായതോടെ, ആർപിഡബ്ലിയുഡി നിയമപ്രകാരം ലഭിക്കേണ്ട എല്ലാ സർക്കാർ സേവനങ്ങളിലേക്കും തടസ്സമില്ലാത്ത പ്രവേശനം ഉറപ്പായി.
∙ രക്ഷിതാക്കൾക്കായി ‘സഹമിത്ര’ മൊബൈൽ ആപ്പ്
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ പിന്തുണയ്ക്കുന്ന ‘സഹമിത്ര’ മൊബൈൽ ആപ്പ് ഉടൻ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഈ ആപ്പിലൂടെ വിവിധ തെറപ്പികളുമായി ബന്ധപ്പെട്ട
മാർഗനിർദേശങ്ങൾ, കുട്ടികളുടെ പുരോഗതി നിരീക്ഷണം, വിദഗ്ധരുമായി നേരിട്ടുള്ള ആശയവിനിമയം എന്നീ സേവനങ്ങളാണ് ലഭ്യമാക്കുക.
∙ സേവനങ്ങളിലേക്ക് വഴി തുറന്ന ക്യാംപുകൾ
‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വ്യാപകമായി ഭിന്നശേഷി തിരിച്ചറിയൽ ക്യാംപുകൾ, ഡാറ്റ എൻട്രി ക്യാംപുകൾ, മെഡിക്കൽ ബോർഡ് ക്യാംപുകൾ സംഘടിപ്പിച്ചു.
ഡാറ്റ / ഡിജിറ്റൽ എൻട്രി ക്യാംപുകൾ : 33 മെഡിക്കൽ ബോർഡ് ക്യാംപുകൾ : 13
ഇതിലൂടെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ, ആവശ്യമായ രേഖകൾ എന്നിവ ലളിതമാക്കി, ഭിന്നശേഷിക്കാർക്ക് സർക്കാർ ക്ഷേമപദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാക്കി.
∙ നേരത്തെ നടപ്പാക്കിയ മാതൃക പദ്ധതികൾ
ഐസിഡിഎസ് സെന്ററുകൾ, കയ്യെത്തും ദൂരത്ത്, എനേബ്ലിംഗ് കോഴിക്കോട്, ബഡ്സ് സ്കൂളുകൾ, ക്രാഡിൽ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ മാതൃക പദ്ധതികൾ, ഭിന്നശേഷി സൗഹൃദ ജില്ല എന്ന ലക്ഷ്യത്തിന് ശക്തി നൽകി.
∙ രാജ്യത്തിനും മാതൃകയാകുന്ന ‘സഹമിത്ര’
ഡിജിറ്റൽ തിരിച്ചറിയൽ, സാങ്കേതിക പിന്തുണ, സാമൂഹിക പങ്കാളിത്തം, യുവജന സന്നദ്ധത, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഏകോപിപ്പിക്കുന്ന ‘സഹമിത്ര’ പദ്ധതി, കേരളത്തിനും രാജ്യത്തിനും മാതൃകയായ ഭിന്നശേഷി സൗഹൃദ ഭരണ മാതൃകയായി മാറുകയാണ്. യുഡിഐഡിയിലൂടെ അവകാശാധിഷ്ഠിത സമീപനം, മൊബൈൽ ആപ്പിലൂടെ കുടുംബങ്ങൾക്ക് തുടർച്ചയായ ഡിജിറ്റൽ പിന്തുണ, തടസരഹിത അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന ദിശാബോധമുള്ള മുന്നേറ്റം — ഇതെല്ലാം ചേർന്നതാണ് ‘ഭിന്നശേഷി സൗഹൃദ കോഴിക്കോട്’ എന്ന ദൗത്യത്തിന്റെ ശക്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

