വടകര ∙ ഉയരപ്പാതയുടെ നിർമാണം നടക്കുന്ന വടകരയിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം നിർമിച്ച പില്ലറുകൾ സർവീസ് റോഡിലെ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ലിങ്ക് റോഡ് ജംക്ഷൻ മുതൽ പുതിയ സ്റ്റാൻഡ് വരെയുള്ള ഉയരപ്പാത പ്രവൃത്തിയുടെ ഭാഗമായി കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമാന്തരമായി നിർമിച്ച ഏതാനും പില്ലറുകളാണ് റോഡിലേക്ക് തള്ളിയ നിലയിലാണെന്ന് ഡ്രൈവർമാർ പരാതിപ്പെടുന്നത്. പില്ലറിനു മുകളിൽ ഗർഡറുകൾ കൂടി വരുന്നതോടെ സർവീസ് റോഡിലേക്കു കൂടുതലായി തള്ളി നിൽക്കുന്ന സ്ഥിതിയാകും.
ഗർഡർ സ്ഥാപിച്ച് മുകളിൽ കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ പുറത്തേക്ക് ചാടിച്ചാണ് കൈവരി പണിയുന്നത്. ദേശീയപാത ഇവിടെ വളഞ്ഞാണു പോകുന്നത്.
കണ്ണൂർ ഭാഗത്തേക്കുള്ള പാതയിൽ അപ്പോളോ മാളിന് സമീപം ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. അതു നോക്കുമ്പോൾ ഇനിയും പുറത്തേക്ക് തള്ളാനുള്ള സാധ്യതയാണു കാണുന്നത്.
ഇവിടെ ഉയരം കൂടുതൽ ഉള്ളതിനാൽ പ്രശ്നമില്ല. ഇതിനു നേരെ എതിർഭാഗത്ത് കോഴിക്കോട്ടേക്കുള്ള സർവീസ് റോഡ് ഉയരത്തിലാണുള്ളത്.
ഗർഡറുകളിൽ തട്ടാതിരിക്കാൻ റോഡ് താഴ്ത്തുകയോ റോഡ് വീതി കൂട്ടുകയോ വേണം. സർവീസ് റോഡിന് സമീപത്തായി വിവിധ കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതിനാൽ ഇനി വീതി കൂട്ടാനും കഴിയില്ല.ഗർഡറുകൾ സ്ഥാപിക്കാൻ വലിയ ക്രെയിനുകൾ സൈറ്റിൽ എത്തിച്ചിട്ടുണ്ട്.
സർവീസ് റോഡ് വഴി എത്തുന്ന വലിയ ലോറികൾക്ക് ഈ പില്ലറുകൾ ഭീഷണിയാണ്.
ഇവിടെ തെരുവുവിളക്കുകൾ ഇല്ല. വാഹനങ്ങളുടെ വെളിച്ചത്തിൽ വേണം പില്ലറുകൾ ശ്രദ്ധയിൽപ്പെടാൻ. 4–5 തൊഴിലാളികളെ വച്ചാണു പ്രവൃത്തി നടത്തുന്നത്.
ബന്ധപ്പെട്ടവരാരും സ്ഥലത്ത് ഉണ്ടാകാറില്ല. തൊഴിലാളികൾക്കാകട്ടെ ഇതുസംബന്ധിച്ച് ഒരു വിവരവുമില്ല.
കടന്നു പോകുന്ന വാഹനങ്ങളിലുള്ളവർ പില്ലറിന്റെ നിർമാണം കണ്ട് ആശങ്കപ്പെടുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

