
സ്പോട്ട് അഡ്മിഷൻ:
കോഴിക്കോട്∙ ഗവ. വനിത പോളിടെക്നിക്കിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്കു നാളെ സ്പോട്ട് അഡ്മിഷൻ.
0495 2370714. കോഴിക്കോട്∙ ഗവ.എൻജിനീയറിങ് കോളജിലെ വിവിധ ബിടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റിൽ നാളെ സ്പോട്ട് അഡ്മിഷൻ.
0495 2383220. www.geckkd.ac.in കോഴിക്കോട്∙ വെസ്റ്റ്ഹിൽ ഗവ.
പോളിടെക്നിക് കോളജിലെ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള നാലാം സ്പോട്ട് അഡ്മിഷൻ നാളെ. 0495 2383924.
അഭിമുഖം നാളെ
കോഴിക്കോട്∙ വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജ് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിന് അഭിമുഖം 13 നു രാവിലെ 10.30ന്.
0495 2383924.
അധ്യാപക അഭിമുഖം
അത്തോളി∙ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം സീനിയർ തസ്തികയായ ജോഗ്രഫി അധ്യാപക അഭിമുഖം സെപ്റ്റംബർ 8 ന് രാവിലെ 10ന്. കല്ലാച്ചി∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ബോട്ടണി ഒഴിവിലേക്ക് 25നു രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, ഹിന്ദി അധ്യാപക ഒഴിവുകളിൽ 26ന് ഉച്ചയ്ക്കു ശേഷം 2നും 3നുമായി കൂടിക്കാഴ്ച നടത്തും.
രാമായണ പാരായണ മത്സരം 15ന്
വടകര∙ പാലയാട് കോതമല്ലീശ്വര ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി 15ന് വൈകിട്ട് 4ന് എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് രാമായണ പ്രശ്നോത്തരിയും രാമായണ പാരായണ മത്സരവും നടത്തും.
9495224643.
സ്പോട്ട് അഡ്മിഷൻ
വടകര∙ മണിയൂർ സഹകരണ എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ എംസിഎ സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നു രാവിലെ 10 ന്. 9961336445.
വടകര∙ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2 വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ 14നു രാവിലെ 10ന്.
ഓൺലൈൻ വഴി അപേക്ഷിച്ച വിദ്യാർഥികൾ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഫിസിൽ ഹാജരാകണം.
9497304143
പിജി സീറ്റൊഴിവ്
വടകര∙ മടപ്പള്ളി ഗവ. കോളജിൽ പിജി ഒന്നാം സെമസ്റ്ററിൽ അഡ്മിഷൻ വിഭാഗത്തിന്റെ വെബ്സൈറ്റിലുള്ളതും തുടർന്നുണ്ടാവുന്ന ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.13ന് അകം അപേക്ഷ നൽകണം.
9188900231. [email protected] മൊകേരി∙ ഗവ.
കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് എംഎ ഇംഗ്ലിഷ്, എംകോം, എംഎസ്സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 13നു മുൻപായി അപേക്ഷിക്കണം.
ഇമെയിൽ: [email protected] 9188900232
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7 – 3 കൊടുവള്ളി എംജെഎച്ച്എസ് , കരുമ്പാരകുണ്ടം , ന്യൂ മസ്ജിദ് , ചെറുതോട്ടത്തിൽ , കുളിരാന്തിരി , ജനതാ റോഡ്, ചെറ്റക്കടവ്, തറോൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ. ∙ 9 –1 വെള്ളറമ്മൽ ട്രാൻസ്ഫോർമർ പരിസരം.
∙ 7 – 4 കുന്നമംഗലം പത്താംമൈൽ, ചൂലാം വയൽ, മുറിയനാൽ, പതിമംഗലം, പണ്ടാരപ്പറമ്പ്, പടനിലം. ∙ 8 – 5 മുക്കം കുറ്റിപ്പാല, കയ്യിട്ടപ്പോയിൽ , ഭംഗിപുരം, ചാലിൽ പ്ലാസ്റ്റിക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ.
∙ 8.30 –5.30 ചാത്തമംഗലം റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം വെസ്റ്റ്, പാലാട്ടുമ്മൽ, ചാത്തമംഗലം, അക്വാട്രീറ്റ് മിനറൽസ്, എച്ച് ആൻഡ് എച്ച് അപ്പാർട്മെന്റ്, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ∙ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്മെന്റ് ആൻഡ് കംപ്യൂട്ടർ സെന്ററിൽ ആരംഭിക്കുന്ന ഇലക്ട്രിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 8891370026
ക്ലബ് റജിസ്ട്രേഷൻ പുതുക്കൽ
വടകര∙ ജില്ലാ വോളിബോൾ അസോസിയേഷനിൽ നിലവിൽ റജിസ്ട്രേഷനുള്ള വടകര സോണിലെ ക്ലബ്ബുകൾ 14,15 തീയതികളിൽ മുനിസിപ്പൽ പാർക്കിന് സമീപം സേവാ സമിതി ലൈബ്രറി ഹാളിൽ 3 മുതൽ 6 വരെ ഫീസ് അടച്ച് റജിസ്ട്രേഷൻ പുതുക്കണം.
കോഴിക്കോട്, കുന്നമംഗലം ബാലുശ്ശേരി സോണിലെ ക്ലബ്ബുകൾ കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിൽ ഇതേ ദിവസം റജിസ്ട്രേഷൻ പുതുക്കണം.
യോഗം 15 ന്
കോഴിക്കോട്∙ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ നിന്നു വിരമിച്ചവരുടെ സംഘടനയായ എംഇജി വെറ്ററൻസ് കോഴിക്കോട് ബ്രാഞ്ചിന്റെ യോഗം 15 ന് വൈകിട്ട് 4ന് കക്കോടി എസ്ബിഐ ബ്രാഞ്ചിനു സമീപമുള്ള ഹാളിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]