കോഴിക്കോട് രാമനാട്ടുകരയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിലായി. 5,200 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫയെ (52) ഫറോക്ക് സ്റ്റേഷൻ എസ്ഐ എൻ.കെ.മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
രാമനാട്ടുകര ഹെൽത്ത് സെന്ററിനു സമീപം നീലിത്തോട് പാലത്തിനടുത്തുള്ള വാടകവീട്ടിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ആറ് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
കൂടാതെ, വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നും 180 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതി രാമനാട്ടുകരയിൽ സ്റ്റേഷനറി കട
നടത്തിവരികയായിരുന്നു. ഈ കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽപന നടത്തിയിരുന്നത്.
നിരോധിത ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ വേണ്ടിയാണ് പ്രതി ഈ വീട് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി. രാമനാട്ടുകര മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ, യുവാക്കൾ എന്നിവർ സ്ഥിരമായി ഇയാളുടെ കടയിൽ എത്താറുണ്ടെന്നും പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇയാൾക്ക് ലഹരി വസ്തുക്കൾ എവിടെ നിന്നാണ് ലഭിക്കുന്നതെന്നും, ആർക്കൊക്കെയാണ് വിതരണം ചെയ്യുന്നതെന്നും കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫറോക്ക് സ്റ്റേഷൻ എസ്ഐ സുജിത്ത്, റിനീഷ്, സിവിൽ പോലീസ് ഓഫിസർമാരായ സനീഷ്, രംജീഷ്, സജില എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

