
കോഴിക്കോട് ∙ കീം റാങ്ക് പട്ടിക പുനളപ്രസിദ്ധീകരിച്ചപ്പോൾ കേരള സിലബസിലെ കുട്ടികൾ റാങ്ക് പട്ടികയിൽ പിറകിലായി പോയതിനു പിന്നിൽ സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്ന് കാട്ടി കെഎസ്യു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ കോലം കത്തിച്ചു. മാവൂർ റോഡ് ജംക്ഷനിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് എത്തി അറസ്റ്റ് ചെയ്താണ് നീക്കിയത്.
വൈകിട്ട് അഞ്ചു മണിയോടെ ഡിസിസി ഓഫിസിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ മാവൂർ റോഡ് ജംക്ഷനിൽ എത്തിയത്.
തുടർന്ന് ഇവർ മുദ്രാവാക്യങ്ങൾ മുഴക്കിയ ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.
കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.
സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർജുൻ കറ്റയാട്ട്, സനൂജ് കുരുവട്ടൂർ, സംസ്ഥാന സമിതി അംഗങ്ങളായ അർജുൻ പൂനത്ത്, റെനീഫ് മുണ്ടോത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പി രാഗിൻ, ഫായിസ് നടുവണ്ണൂർ, ഫുആദ് സനീൻ, അബ്ദുൽ ഹമീദ്, ജില്ലാ ഭാരവാഹികളായ ആദിൽ മുണ്ടിയത്ത്, വിഷ്ണു പൊന്മംഗലം, തനുദേവ് കൂടാംപൊയിൽ, സുബിൻ സജി, സിനാൻ പള്ളിക്കണ്ടി, ഇ.കെ.ശ്രേയ എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]