
ദേശീയപാതയോരത്ത് രണ്ടാഴ്ചയായി നിർത്തിയിട്ട കാറിൽ കണ്ടതു തോക്ക്; കയ്യിലെടുത്തപ്പോൾ ലൈറ്റർ
വടകര ∙കൈനാട്ടി ദേശീയപാതയോരത്ത് രണ്ടാഴ്ചയായി നിർത്തിയിട്ട
കാറിൽ കണ്ടതു തോക്കല്ല, തോക്കിന്റെ രൂപത്തിലുള്ള ലൈറ്റർ. നാട്ടുകാരുടെ പരാതിയെ തുടർന്നു കാർ ഉടമയെ വിളിച്ചു വരുത്തി പൊലീസ് നടത്തിയ പരിശോധനയിലാണു ലൈറ്റർ ആണെന്നു മനസ്സിലായത്. ഡൽഹി റജിസ്ട്രേഷനുള്ള കാർ ദിവസങ്ങളായിട്ടും മാറ്റാത്തതു നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സമീപത്തുള്ളവർ കാറിന്റെ ചില്ലിലൂടെ നോക്കിയപ്പോഴാണ് സീറ്റുകൾക്ക് ഇടയിൽ ‘തോക്ക്’ കണ്ടത്. ഉടൻ പൊലീസ് എത്തി പരിശോധിച്ചു.
കാറിന്റെ ഫാൻ ബെൽറ്റ് പൊട്ടിയതു കാരണം അവിടെ നിർത്തി പോയതായിരുന്നു. മാറ്റിയിടാൻ പുതിയ ഫാൻ ബെൽറ്റ് കിട്ടാത്തതു കൊണ്ടാണ് എടുക്കാൻ വൈകിയതെന്ന് ഉടമ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]