
കോഴിക്കോട് ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 9 മുതൽ 2 വരെ പൊറ്റമ്മൽ വൺ ആന്തം അപ്പാർട്മെന്റ്, ഗവ. സൈബർ പാർക്ക്.
∙ 9 – 1: കൊടുവള്ളി എർസൽ, മുക്കിലങ്ങാടി, പൂവാറമ്മൽ എന്നീ ട്രാൻസ്ഫോമറുകൾക്ക് കീഴിലും വാരിക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ മുക്കിലങ്ങാടി ഭാഗവും.
∙ 7 – 3: കക്കോടി ഒറ്റത്തെങ്ങ്, മക്കട, പാർഥസാരഥി, ചിറ്റടിക്കടവ്, മാറോളിത്താഴം, കാരാട്ട് അമ്പലം എന്നീ ഭാഗങ്ങളിൽ.
∙ 9 – 12: തിരുവമ്പാടി തുമ്പച്ചാൽ, കാപ്പിച്ചുവട് എന്നീ ട്രാൻസ്ഫോമറുകൾക്ക് കീഴിൽ.
അധ്യാപക ഒഴിവ്
ചെറുവാടി∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് ഗെസ്റ്റ് അധ്യാപക അഭിമുഖം നാളെ 10ന്.
കോടഞ്ചേരി∙ ഗവ. കോളജിൽ കെമിസ്ട്രി ഗെസ്റ്റ് അധ്യാപക അഭിമുഖം 17നു രാവിലെ 10.30ന്. 9188900234.
ശിൽപശാല 14ന്
കൊടുവള്ളി∙ കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിന്റെ നേതൃത്വത്തിൽ 14ന് നരിക്കുനി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ മാപ്പിളപ്പാട്ട് ശിൽപശാല നടത്തുന്നു. 9400750178.
കോൺഗ്രസ് നേതൃത്വ ക്യാംപ്
ബാലുശ്ശേരി ∙ കോൺഗ്രസ് പനങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ ക്യാംപ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കെ.സി.സുരേശൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, പി.കെ.മോഹൻദാസ്, പി.കെ.രംഗീഷ് കുമാർ, ആർ.സി.സിജു, ഷൈബാഷ് കുമാർ, എൻ.പി.സഹദേവൻ, വി.സി.ബാബുരാജ്, പി.വി.സുബൈർ, ഷാജു നരിപ്പാറ, വി.പി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.