കോഴിക്കോട്∙ പൂളകോട് സൗത്ത് ആരയൻകോട് വീടിനകത്ത് ചാരായം വാറ്റുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം കീഴുപറമ്പ് ദേശത്ത് ആലുങ്ങൽ വീട്ടിൽ സന്തോഷ് കുമാറാണ് കുന്നമംഗലം റേഞ്ച് എക്സൈസിന്റെ പിടിയിലായത്.
20 ലിറ്റർ ചാരായവും 170 ലിറ്റർ വാഷും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതി റിമാന്റിലാണ്.
കുന്നമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാൻ, പിഒ മുഹമ്മദ് അസ്ലം, പിഒ (ജി) സുജിത്ത് സന്ദീപ്, വിപിൻ, സിഈഒ അർജുൻ ശേഖർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

