കോടഞ്ചേരി∙ പഞ്ചായത്തിൽ മുണ്ടൂരിൽ സ്വകാര്യ പന്നി ഫാമിൽ പന്നിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. പന്നി ഫാമിന് 10 കിലോമീറ്റർ ചുറ്റളവിൽ 3 മുതൽ 4 മാസത്തേക്കു മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നംഗ നിരീക്ഷണ ടീമിനെ ചുമതലപ്പെടുത്തി. കൂടാതെ മുഴുവൻ പന്നിഫാമുകൾക്കു ചുറ്റും ഫെൻസിങ് നിർമിക്കാനും ഫാം ഉടമകൾക്കു നിർദേശം നൽകി.
പഞ്ചായത്തിൽ നാട്ടിൻപുറങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർക്ക് തോക്കിന് ലൈസൻസ് നൽകണമെന്നും അവലോകന യോഗത്തിൽ എത്തിയ കർഷകർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല എപ്പിഡെമിയോളജിസ്റ്റ് ഡോ.സി.കെ.ഫസലു റഹ്മാൻ ക്ലാസെടുത്തു.
പഞ്ചായത്ത് സെക്രട്ടറി കെ.സീനത്ത്, വെറ്ററിനറി സർജൻ ഡോ.സി.വി.രവി, ഡോ.ശരത്ത്, എഫ്എച്ച്സി മെഡിക്കൽ ഓഫിസർ ഡോ.കെ.ഹസീന, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇ. എഡിസൺ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

