പന്തീരാങ്കാവ്(കോഴിക്കോട്) ∙ ലക്ഷങ്ങൾ മുടക്കി സൗകര്യങ്ങൾ ഒരുക്കിയ ചാലിയാർ മണക്കടവ് തീരം കാട് കേറി അന്യാധീനപ്പെടുന്നതായി മണക്കടവ് തീരം സംരക്ഷണ സമിതി. സർവേയിലൂടെ മണക്കടവ് തീരത്തെ പുറമ്പോക്കു ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ പ്രഖ്യാപനവുമായി നാട്ടുകാർ രംഗത്തിറങ്ങി.
ചാലിയാർ പുഴയുടെ മണക്കടവ് തീരത്തെ വിശാലമായ മണൽതിട്ടയ്ക്കു നാടിന്റെ ഗ്രാമീണ ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്ന പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.2018ലെ പ്രളയം കേരളത്തിലാകെ വലിയ തോതിൽ കഷ്ടനഷ്ടങ്ങൾ വിതച്ചെങ്കിലും മണക്കടവ് തീരദേശം മണൽ അടിഞ്ഞു ചേർന്ന് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഇതോടെയാണ് മണക്കടവിന്റെ മനോഹാരിതയും തൊഴിലിട
സൗകര്യവും ആസ്വദിച്ചനുഭവിച്ച മുൻ തലമുറയുടെ പിൻമുറക്കാർ ഒത്തുചേർന്ന് രൂപം കൊടുത്ത മണക്കടവ് തീരം സംരക്ഷണ സമിതി സജീവമായി അടിസ്ഥാനസൗകര്യ നിർമ്മാണത്തിനും സൗന്ദര്യവൽക്കരണ പ്രവർത്തനത്തിനും മുന്നിട്ടിറങ്ങിയത്. കയും ചെയ്തത്.
ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെയും പരിസരങ്ങളിലെയും ജനങ്ങൾക്ക് ഒത്തുകൂടാനും കുട്ടികൾക്ക് സുരക്ഷിത വിനോദസൗകര്യങ്ങൾ ഒരുക്കുന്നതിന്നുംഒളവണ്ണ പഞ്ചായത്ത്, സ്ഥലം എംഎൽഎ, മറ്റു ജനപ്രതിനിധികൾ എന്നിവർക്കൊപ്പം പൊതുജന പങ്കാളിത്തവും ഉപയോഗപ്പെടുത്തി മണക്കടവ് തീര സംരക്ഷണ സമിതി നടത്തിയ പ്രവർത്തനങ്ങൾ മണക്കടവ് തീരത്തിന്റെ മനോഹാരിത വർദ്ധിപ്പിച്ചിരുന്നു.
ഈ പ്രവർത്തനങ്ങൾ പുരോഗമിക്കവെ ചില സ്വകാര്യ വ്യക്തികൾ തീരപ്രദേശത്തിന് അവകാശവാദമുന്നയിച്ച് രംഗത്തുവന്നെങ്കിലും സമിതിയുടെ പ്രവർത്തനങ്ങളുടെ ഫലമായി നിർമിക്കപ്പെട്ട കുട്ടികൾക്കുള്ള വിനോദ സൗകര്യങ്ങളുടെയും കലാസന്ധ്യയുടെയും ഉദ്ഘാടന പരിപാടി മണക്കടവിന്റെയും സമീപപ്രദേശങ്ങളുടെയും ജനകീയ ആഘോഷമായി മാറുകയായിരുന്നു.
കോഴിക്കോട്ടെ അന്നത്തെ ജില്ലാ കലക്ടർ വി. സാംബശിവറാവു ഇവിടെ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയുംവിനോദഉപകരണങ്ങളുടെയും കലാപരിപാടികളുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ചേർന്ന് നിർവഹിക്കുകയും ചെയ്തു.
ഉദ്ഘാടന പരിപാടികളുടെ ഘട്ടത്തിൽ മണൽതീരം സംബന്ധിച്ച് ചില വ്യക്തികൾ ഉന്നയിച്ച അവകാശവാദങ്ങളുടെയും തടസ്സ പ്രവർത്തികളുടെയും വിശദാംശങ്ങൾ സംരക്ഷണ സമിതി പ്രവർത്തകർ കലക്ടറെ ധരിപ്പിച്ചു.
ഇത്തരം അവകാശവാദങ്ങൾ മേലിൽ ആർക്കും ആവർത്തിക്കാൻ കഴിയാത്ത വിധം ഈ പുറമ്പോക്ക് ഭൂമി സർവ്വേ ചെയ്ത് കൃത്യമായി അതിരു നിശ്ചയിക്കാനുള്ള സാഹചര്യമൊരുക്കാൻ തീരം സംരക്ഷണ സമിതി കലക്ടറോട് ആവശ്യപ്പെടുകയും അതിനായുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ സമയബന്ധിതമായ നടപടി ഉണ്ടാവുമെന്ന് കലക്ടർ ഉറപ്പു നൽകുകയും ചെയ്തു.തുടർന്ന് സമിതിയുടെ അപേക്ഷ പരിഗണിച്ച് കലക്ടർ സർവേ നടപടികൾക്കായി ഉത്തരവ് നൽകി.
തീരം സംരക്ഷണ സമിതിയുടെ തുടർപ്രവർത്തനങ്ങൾക്ക് ഇത് ഊർജം പകർന്നെങ്കിലും പ്രയോഗതലത്തിൽ സർവേ നടപടികൾ ഏകോപിപ്പിക്കേണ്ട തഹസിൽ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ച സമീപനങ്ങൾ തീർത്തും നിരാശാജനകമായിരുന്നുവെന്ന് സമിതി പരാതിപ്പെടുന്നു.
സർക്കാരിന്റെ ഭൂമിക്കു മേൽ അവകാശവാദമുന്നയിച്ചവരുടെ നിലപാട് സർവേയിലൂടെ തെറ്റാണെന്ന് വ്യക്തമാക്കുകയും ഈ തീരദേശം ജനങ്ങളുടെ താൽപര്യത്തിനനുസൃതമായി വിനിയോഗിക്കാൻ കഴിയുകയെന്ന ലക്ഷ്യം സഫലമാക്കുക എന്നതും മാത്രമാണ് മണക്കടവ് തീരസംരക്ഷണ സമിതി ഇവിടെ ലക്ഷ്യമിടുന്നത്.മാറി വന്ന കലക്ടർക്കും നിലവിലെ സാഹചര്യം വ്യക്തമാക്കി മറ്റൊരു അപേക്ഷ നൽകിയെങ്കിലും സർവേ നടത്തി സർക്കാർ ഭൂമി അടയാളപ്പെടുത്തുന്ന നടപടികളിലേക്ക് കടക്കുവാൻ ഇനിയും ആയിട്ടില്ല.
ഈ സർക്കാർ ഭൂമി സംരക്ഷിക്കപ്പെടണമെന്നും മണക്കടവിന്റെ പൈതൃക കേന്ദ്രമായ മനോഹരമായ ഈ ചാലിയാർ തീരപ്രദേശം അന്യാധീനപ്പെട്ടു പോകരുതെന്നും തീരസംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയുടെ അതിരുകൾ വ്യക്തമാക്കാനായി ഭൂ സർവ്വേ ചെയ്യണമെന്നും ഇതിനായുള്ള പോരാട്ടങ്ങൾ അതിശക്തമായി തുടരുമെന്നും സമിതി നേതാക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

