കാപ്പാട്∙ കാപ്പാട് കടപ്പുറത്ത് ആദ്യ ഡെസ്റ്റിനേഷൻ വെഡിങ്. വധു പേരാമ്പ്ര സ്വദേശിയും വരൻ എറണാകുളം സ്വദേശിയുമാണ്. വിവാഹ നിശ്ചയ ചടങ്ങാണ് ഇന്നലെ നടന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുതിയ പദ്ധതിയുടെ ഭാഗമായാണ് കാപ്പാട് ബീച്ച് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി നൽകുന്നത്.
കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ഓപ്പൺ സ്റ്റേജിൽ ആയിരുന്നു ചടങ്ങ്. വരും ദിവസങ്ങളിലും കൂടുതൽ വിവാഹ ചടങ്ങുകൾ നടത്താൻ പലരും ബുക്ക് ചെയ്തിട്ടുണ്ട്.
ടൂറിസം വകുപ്പിന് കീഴിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ നടക്കുന്ന, ജില്ലയിലെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആണിത്.
കല്യാണത്തിന് സ്ഥലം മാത്രമാണ് വിട്ടു നിൽക്കുക. പന്തലും അലങ്കാരപ്പണികളും ഭക്ഷണവും ആവശ്യക്കാർ തന്നെ ഒരുക്കണം.
നിലവിൽ 50 ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾക്കാണ് അനുമതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]