നാദാപുരം∙ സ്കൂൾ വിട്ടു വരികയായിരുന്ന വിദ്യാർഥിയെ പിന്തുടർന്ന തെരുവ് നായ്ക്കളുടെ പരാക്രമത്തിൽ നിന്ന് കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കല്ലാച്ചിയിൽ വച്ചു നായ്ക്കൾ കുട്ടിയെ പിന്തുടരുന്നതും കുട്ടി അലറി ഓടി രക്ഷപ്പെടുന്നതും നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യം സഹിതം കുട്ടികളെ തനിച്ചു സ്കൂളുകളിലേക്കും മറ്റും വിടുന്നതിനെതിരെയുള്ള ബോധവൽക്കരണം വ്യാപകമായിട്ടുണ്ട്.പാറക്കടവ്, വേവം, തൂണേരി തുടങ്ങിയവിടങ്ങളിലും സമാന രീതിയിൽ തെരുവ് നായ്ക്കൾ കുട്ടികൾക്കു നേരെ പാഞ്ഞടുക്കുന്ന രംഗങ്ങൾ നിരീക്ഷണ ക്യാമറകൾ വഴി ലഭ്യമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]