
കോഴിക്കോട് ∙ വടകരയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ തുറന്നുകാട്ടിയ ഡോ.
സി.എച്ച്.ഹാരിസിനെതിരെ ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടികൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വടകര സർക്കാർ ആശുപത്രിക്കു സമീപമാണ് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ഓടിയെത്തിയ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.
വീണാ ജോർജ് രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി.ദുൽഖിഫിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ദുൽഖിഫിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അജ്നാസ് താഴത്ത്, സജിത്ത് മാരാർ, കെഎസ്യു ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് നിഷാൻ ഉൾപ്പെടെ ആറു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]