
കുന്നമംഗലം∙ മഴ കനത്തു പെയ്താൽ ദേശീയപാതയിൽ മർകസ് ജംക്ഷൻ മുതൽ ഐഐഎം ഗേറ്റ് വരെ റോഡിലൂടെ നിറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ വാഹനങ്ങളും കാൽനട യാത്രക്കാരും നീന്തി കരയിലെത്തേണ്ട
സ്ഥിതിയാണ്. പലയിടത്തും അഴുക്കുചാൽ അടഞ്ഞു പോകുകയും റോഡ് ഉയർന്ന് അഴുക്കുചാൽ പൂർണമായി മണ്ണിനടിയിലാകുകയും ചെയ്തതോടെ മഴവെള്ളം പൂർണമായി റോഡിലൂടെ ഒഴുകുകയാണ്.
റോഡിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ വെള്ളം കടകളിലേക്ക് അടിച്ചു കയറാൻ തുടങ്ങിയതോടെ കടയോടു ചേർന്ന് ഭിത്തി നിർമിച്ചാണ് തടയുന്നത്.
പരിസരത്തെ സ്കൂൾ വിദ്യാർഥികൾ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിലൂടെ കയറി സഞ്ചരിക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. നേരത്തേ ഉണ്ടായിരുന്ന അഴുക്കുചാൽ വൃത്തിയാക്കുകയും മണ്ണിനടിയിലുള്ള അഴുക്കുചാൽ പുതുക്കിപ്പണിയുകയും വേണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡിന് ഇരുവശത്തും അഴുക്കുചാൽ പണിയുകയും ഒപ്പം കാൽനട
യാത്രക്കാർക്ക് സഞ്ചരിക്കാൻ നടപ്പാത നിർമിക്കുകയും വേണമെന്നും ആവശ്യപ്പെട്ട് നേരത്തേ നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]