കോഴിക്കോട്∙ നിയമഭേദഗതിയിലൂടെ വനിത സംവരണ ബിൽ (നാരീശക്തി വന്ദൻ) നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന് എല്ലാ വനിതാ സംഘടനകളും പിന്തുണ നൽകണമെന്ന് മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്. ബിൽ നടപ്പാക്കുന്നതോടെ നിയമസഭയിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂടും.
മണ്ഡലങ്ങളുടെ പുനർനിർണയം വരുന്നതോടെ 140 സീറ്റ് 210 സീറ്റായി ഉയരാനും ലോക്സഭയിൽ 541 സീറ്റ് 816 സീറ്റായി ഉയരാനും സാധ്യതയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപ് ബിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പു മുതൽ ലോക്സഭയിലും നിയമസഭയിലും സ്ത്രീപ്രാതിനിധ്യം വർധിക്കും. ഇത് ചരിത്രപരമായ നീക്കമാണ്.
ബിൽ പുരോഗമനാത്മകമാണ്. എല്ലാവരോടും ചർച്ച ചെയ്താകും കേന്ദ്രം ബിൽ പാസാക്കി എടുക്കുകയെന്നും നവ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിൽ നടപ്പാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് ഈ മാസം 16 വരെ മഹിളാമോർച്ച സംസ്ഥാനതലത്തിലും ജില്ലാ, മണ്ഡലം തലങ്ങളിലും നാരീശക്തി സമ്മേളനങ്ങൾ നടത്തും.
ഏപ്രിൽ 15നും 16നും മണ്ഡലങ്ങളിൽ ബൈക്ക് റാലികളും പ്രകടനങ്ങളും നടത്തും. ഇത്തവണ നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും.
ബിജെപിക്ക് മികച്ച സ്വീകാര്യത ലഭിച്ചു. ബിജെപിക്ക് വോട്ട് ചെയ്താൽ അവർ ജയിക്കും എന്ന ഒരു ആത്മവിശ്വാസം ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുണ്ട്.
നോർത്ത് മണ്ഡലത്തിൽ ആർഎസ്എസ് സംഘടനയായ ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിൽ എൽഡിഎഫ് നോർത്ത് മണ്ഡലം കമ്മിറ്റി വ്യാജ നോട്ടിസ് അടിച്ച് വിതരണം ചെയ്ത വിഷയത്തിൽ ക്ഷേത്ര സംരക്ഷണ സമിതി പരാതി കൊടുത്തതായും ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയും താനും കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും നവ്യ പറഞ്ഞു.
ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി പോസ്റ്ററടിച്ചതിലൂടെ മതം ദുരുപയോഗം ചെയ്തു. ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്ന് അവർ വിശദീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

