
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കാം
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 4 വരെ കുന്നമംഗലം പൂലോറ, നൊച്ചിപൊയിൽ, പൊയ്യ, പിലാശ്ശേരി, പാറമ്മൽ, പൊത്താല.
∙ 8 – 5: കോടഞ്ചേരി ചെമ്പുകടവ് ചർച്ച്, ചെമ്പുകടവ് സ്കൂൾ, ചെമ്പുകടവ് ടൗൺ, പാലക്കുന്ന്, കിന്നരിത്തോട്, ജീരകപ്പാറ 1,2,3,4 ട്രാൻസ്ഫോമറുകൾക്ക് കീഴിൽ.
∙ 7 – 6: സെൻട്രൽ പാരമൗണ്ട്, ടെക്നോ ടോപ്പ് ട്രാൻസ്ഫോമർ, വൈക്കം മുഹമ്മദ് ബഷീർ റോഡ്. ∙ 9 – 5.30: കട്ടാങ്ങൽ എമിരേറ്റ്സ് വില്ല, മലയമ്മ സ്കൂൾ, മലയമ്മ, അമ്പലമുക്ക്, വെണ്ണക്കോട് സ്കൂൾ, തടത്തുമ്മൽ, ആലിൻതറ, നാസ്കോ ഫുഡ് ട്രാൻസ്ഫോമർ പരിധിയിൽ.
∙ 7 – 1: കൊടുവള്ളി മാളിയേക്കൽ, കണ്ണിട്ടമാക്കിൽ, മങ്ങാട് ട്രാൻസ്ഫോമർ പരിധിയിൽ.
∙ 8 – 4: പുറമ്പാളി, പന്നിക്കോട്ടൂർ, പന്നിക്കോട്ടൂർ ആയുർവേദ ട്രാൻസ്ഫോമർ പരിധിയിൽ. ∙ 9 – 11: ആവിലോറ ക്രഷർ, ആവിലോറ സ്കൂൾ, പിപി വുഡ്സ് ആവിലോറ ട്രാൻസ്ഫോമർ പരിധിയിൽ.
∙ 8.30 – 5.30: ഉണ്ണികുളം കോട്ടക്കുന്ന്, മണിച്ചേരി. ∙ 9 – 3: ഗവ.
എൽപി സ്കൂൾ പൂനൂർ, ചേപ്പാല, ചുണ്ടിക്കാട്ടുപൊയിൽ, പാടത്തുംകുഴി, കരുവാറ്റ, കുളങ്ങരാംപൊയിൽ പരിസരങ്ങളിൽ.
സൈനികക്ഷേമ ഹെൽപ് ഡെസ്ക്കും സൈക്കിൾ റാലിയും
കോഴിക്കോട്∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവീസ് കോർ നടത്തുന്ന സൈക്കിൾ റാലി നാളെ 8ന് വിക്രം മൈതാനിയിൽ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലയിലെ സൈനികർക്കും മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും സൈനിക സേവന സംബന്ധമായ പ്രശ്നങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകും.
സൈനികക്ഷേമ ഓഫിസിന്റെ ഹെൽപ് ഡെസ്ക്, സ്പർശ് ഹെൽപ് ഡെസ്ക് എന്നിവയും ഉണ്ടാകും. 0495 2771881.
മെഡിക്കൽ ഓഫിസർ നിയമനം
കോഴിക്കോട്∙ ജില്ലയിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനു 12 നു രാവിലെ 10 നു കുതിരവട്ടം ഗവ.
മാനസികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഭിമുഖം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]