
വടകര∙ ദേശീയപാതയിലെ കുഴി അടയ്ക്കൽ ഇഴയുന്നു. ടാറിട്ട
ഭാഗം വീണ്ടും കുഴികളായതിന്റെ ദുരിതത്തിൽ ഡ്രൈവർമാർ. താൽക്കാലിക സർവീസ് റോഡുകളിൽ ചെറിയ ഭാഗത്തെ കുഴി അടയ്ക്കൽ മാത്രമേ നടക്കുന്നുള്ളൂ.
പൊളിഞ്ഞുകിടക്കുന്ന ഭാഗങ്ങൾ ഏറെയുണ്ട്. ദ്രുതഗതിയിൽ നടക്കേണ്ട
കുഴി അടയ്ക്കൽ ചെറിയ രീതിയിലാണ് നടക്കുന്നത്. ഒരു കരാറുകാരന് ഉപകരാർ നൽകിയാണ് കുഴി അടയ്ക്കൽ. മഴയത്തും ടാറിങ് നടത്താവുന്ന മിശ്രിതം ഉപയോഗിക്കുന്നുവെന്നാണ് പാത നിർമാണ കമ്പനി പറയുന്നത്.
എന്നാൽ ടാർ ചെയ്ത ഭൂരിഭാഗവും വീണ്ടും കുഴിയായി.
റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാതെയാണ് കുഴി അടയ്ക്കുന്നത്. വെള്ളം കൂടുതലാകുമ്പോൾ സർവീസ് റോഡ് പൊട്ടിച്ച് മറു ഭാഗത്തേക്ക് വെള്ളം ഒഴുക്കി വിടും.
ഇതുകൊണ്ട് റോഡ് വീണ്ടും തകരുന്നു. സർവീസ് റോഡിന്റെ ഒരു ഭാഗത്ത് ഓവുചാൽ പണിതിട്ടുണ്ടെങ്കിലും മഴവെള്ളം ഇതിലേക്കു പോകാൻ എല്ലായിടത്തും ദ്വാരങ്ങളില്ല.
ഉള്ള ഭാഗം മണ്ണു നിറഞ്ഞ് മൂടി. ഇതുകൊണ്ട് മഴ വെള്ളം റോഡിലൂടെ ഒഴുകി താഴ്ന്ന ഭാഗത്തും വലിയ കുഴികളിലും കെട്ടി നിൽക്കുകയാണ്.
ഒരാഴ്ചയ്ക്കുള്ളിൽ കുഴി അടയ്ക്കൽ പൂർത്തിയാക്കുമെന്നാണ് 3 ദിവസം മുൻപ് ബസ് പണിമുടക്ക് നടന്നപ്പോൾ ആർഡിഒയും ആർടിഒയും വിളിച്ച യോഗത്തിൽ പാത നിർമാണ കമ്പനി അധികൃതർ ബസ് ജീവനക്കാരുടെ യൂണിയനുകൾക്ക് ഉറപ്പ് നൽകിയത്.
കൈനാട്ടി മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ ചെയ്യേണ്ട ടാറിങ് ഇതിനകം പൂർത്തിയാക്കാൻ കഴിയുമോ എന്നാണ് ആശങ്ക.
കുഴി അടച്ചില്ലെങ്കിൽ തൊഴിലാളി യൂണിയനുകൾ അനിശ്ചിതകാല സമരം തുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]