
അരൂർ∙ കഴിഞ്ഞ വർഷം വയനാട്, വിലങ്ങാട് ഉരുൾ പൊട്ടലിനിടയിൽ ഖനനം നിർത്തിയ അരൂരിലെ നീളംപാറ ക്വാറിയിൽ വീണ്ടും കരിങ്കൽ ഖനനത്തിനു നീക്കമെന്നു നാട്ടുകാർക്കു പരാതി. കഴിഞ്ഞ ദിവസം സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ക്വാറി പ്രദേശത്തു വീടു വച്ചു താമസിക്കുന്നവരോട് ഈ മേഖലയിൽ വീടുകൾ സുരക്ഷിതമല്ലെന്ന് അറിയിച്ചതായി നാട്ടുകാർ രൂപീകരിച്ച കർമ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
ക്വാറി ഉടമകളും അധികൃതരും ഒത്തുകളിക്കുകയാണെന്നും നാട്ടുകാരുടെ ജീവനും സ്വത്തിനും വില കൽപിക്കുന്നില്ലെന്നും കർമ സമിതി കുറ്റപ്പെടുത്തി.
ക്വാറിയുടെ താഴ്ഭാഗത്തേക്ക് കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തുന്നത് ഭീഷണിയാകുന്നതായും പരാതിയുണ്ട്.പുറമേരി പഞ്ചായത്ത് ക്വാറിക്ക് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ഖനനം നടത്തുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭരണസമിതിയിൽ ക്വാറി പ്രവർത്തനം സംബന്ധിച്ചു ചർച്ച നടന്നിട്ടില്ല.
സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ചാണ് ലൈസൻസ് നൽകിയത് എന്നറിയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]