
കോഴിക്കോട്∙ തളി ക്ഷേത്രമുറ്റത്ത് പതികാലത്തിൽ തുടങ്ങി പഞ്ചാരിമേളം 96 അക്ഷരക്കാലവും കൊട്ടിക്കയറുകയാണ്. താളത്തിനൊത്തു തലയാട്ടി ആസ്വദിച്ചുനിന്ന പലർക്കും പഞ്ചാരി മേളത്തിന്റെ പ്രമാണിയെ കണ്ടപ്പോൾ നല്ല മുഖപരിചയം.
അവർ പരസ്പരം പറഞ്ഞു: ‘ഇത് നമ്മുടെ എക്സൈസ് ഇൻസ്പെക്ടറല്ലേ’ ? കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ തൃശൂർ അരിമ്പൂർ സ്വദേശി പ്രഹ്ലാദൻ തളി മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് നടന്ന പഞ്ചാരിമേളത്തിലാണ് മേള പ്രമാണിയായി പഞ്ചാരിമേളം കൊട്ടി കയറിയത്. കൂടെ കൊട്ടിയത് 67 ചെണ്ടമേള കലാകാരൻമാരാണ്.
സിനിമകളിൽ ഹാസ്യതാരമായി തിളങ്ങിയ നന്ദകിഷോറിന്റെയും ലതയുടെയും മൂത്ത മകനാണ് പ്രഹ്ളാദൻ.
സഹോദരൻ കാളിദാസനും ചെണ്ടമേള കലാകാരനാണ്. പാറമേക്കാവ് അജി നമ്പൂതിരിയുടെയും അനി നമ്പൂതിരിയുടെയും ശിക്ഷണത്തിലാണ് പ്രഹ്ലാദൻ പാണ്ടിമേളവും പഞ്ചാരിമേളവും അഭ്യസിച്ചത്.
തൃശൂർ പൂരം, പെരുവനം, ആറാട്ടുപുഴ പൂരങ്ങൾ, കൂടൽമാണിക്യം ക്ഷേത്ര ഉത്സവം, തൃപ്പൂണിത്തുറ വൃശ്ചിക ഉത്സവം എന്നിവയിലെ സാന്നിധ്യമാണ്. 2024 ൽ ഔദ്യോഗിക ജീവിതം തുടങ്ങിയ ശേഷം തിരക്കിലായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]