
കോഴിക്കോട് ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എൻടിടിഎഫ് അഡ്മിഷൻ
തലശ്ശേരി ∙ 66 വർഷം മുൻപ് തലശ്ശേരി നെട്ടൂരിൽ സ്വിസ് സഹകരണത്തോടു കൂടി സ്ഥാപിതമായ എൻടിടിഎഫിൽ (നെട്ടൂർ ടെക്നിക്കൽ ട്രയിനിങ് ഫൗണ്ടേഷൻ) 3 വർഷ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. അടിസ്ഥാന യോഗ്യത എസ്എസ്എൽസി /പ്ലസ്ടു. പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നെട്ടൂരിലും പാലയാടും പ്രവർത്തിക്കുന്ന ക്യാംപസുകളിൽ നേരിട്ട് ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് ഫോൺ– 0490 2351423. www.nttftrg.Com
എന്യൂമറേറ്റർ നിയമനം
കോഴിക്കോട് ∙ ഫിഷറീസ് വകുപ്പ് ഇൻലാൻഡ് ഡേറ്റാ കലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവര ശേഖരണത്തിനായി ജില്ലയിൽ ഒരു എന്യൂമറേറ്ററെ മേയ് മുതൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർഥികൾ [email protected] എന്ന ഇമെയിലിലേക്ക്് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും 16ന് അകം അയയ്ക്കണം. 0495-2383780
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ ഗവ.വനിത ഐടിഐ, ഐഎംസി സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 8086415698
ഇന്ന്
∙ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
∙ മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 1 വരെ പാലോളി താഴം, താഴെയിൽ.
∙ 9.30 – 3: മൂന്നാലിങ്കൽ, ആകാശവാണി, നോർത്ത് പിയർ, ഓഷ്യാനിക് അപ്പാർട്മെന്റ്, ഫെറാരി അപ്പാർട്മെന്റ് എന്നീ ട്രാൻസ്ഫോമറുകൾക്കു കീഴിൽ