കോഴിക്കോട്∙ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ച എൽഡിഎഫ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മനോവീര്യം തകർത്തതായി കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) ജില്ലാ കമ്മിറ്റി നടത്തിയ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കുക, 13% ഡിഎ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിചാരണ സദസ്സ്.
സെറ്റോ ജില്ലാ ചെയർമാൻ സിജു കെ.
നായർ അധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ.രാധാകൃഷ്ണൻ, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, കെ.പി.അനിൽകുമാർ, കെ.കെ.ബിജു, ടി.ആബിദ്,മധു രാമനാട്ടുകര,പി.രാമചന്ദ്രൻ, എൻ.ടി.ജിതേഷ് , കെ.പി.മനോജ് കുമാർ, കെ.എം.സുജേഷ്, എലിസബത്ത് ടി.
ജേക്കബ്, ബി.ആർ.നിഷ, കെ.വി.രവീന്ദ്രൻ, വി.വിബീഷ്, പി.പ്രദീപ്കുമാർ, എസ്.എൻ.ഭാനു പ്രകാശ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

