കോഴിക്കോട് ∙ കണ്ണട വ്യാപാര രംഗത്തെ കച്ചവടക്കാർക്ക് വേണ്ടി ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ നടപ്പിലാക്കിയ 6 ലക്ഷം രൂപയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നൗഷാദ് ചെമ്പറ അധ്യക്ഷത വഹിച്ചു. ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.പി.സലിം ഹാജി മുഖ്യാതിഥിയായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീവത്സൻ, സി.വി.നിഷാന്ത്, സനൂജ് കൈത്താണ്ടി, സക്കരിയ പയ്യോളി, ഹാരിസ് സിറ്റി, ഷബീർ കൊയിലാണ്ടി, മജീദ് കൊടുവള്ളി, പി.ഷിബു, റിഷാദ് നൂർ എന്നിവർ സംസാരിച്ചു.
നവംബർ 8, 9 തീയതികളിൽ എറണാകുളം അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]