കോഴിക്കോട് ∙ ജില്ലയിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കരുത്തു കാണിച്ച് മുന്നണികൾ. ജില്ലയിൽ വർഗീയ ശക്തികൾക്കെതിരെ കരുത്തുറ്റ വിജയം നേടിയതായി എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ വിജയം നേടിയതായി യുഡിഎസ്എഫ് നേതാക്കളും പറഞ്ഞു. ജില്ലയിൽ 22 കോളജ് യൂണിയനുകളിൽ യുഡിഎസ്എഫ് മുന്നണിയായും 33 കോളജുകളിൽ എംഎസ്എഫ് ഒറ്റയ്ക്കും വിജയിച്ചതായി എംഎസ്എഫ് ഭാരവാഹികൾ പറഞ്ഞു.
ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 49 കോളജുകളിൽ 31 കോളജുകളിൽ എസ്എഫ്ഐ വിജയിച്ചതായി ജില്ലാ നേതൃത്വം പറഞ്ഞു.
നാമനിർദേശ പ്രക്രിയ പൂർത്തിയായപ്പോൾ 12 കോളജുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. മലബാർ ക്രിസ്ത്യൻ കോളജ്, ഗവ ഫിസിക്കൽ എജ്യൂക്കേഷൻ കോളജ് എന്നിവ കെഎസ്യുവിൽ നിന്നു പിടിച്ചെടുത്തതായി എസ്എഫ്ഐ നേതൃത്വം പറഞ്ഞു.
കുന്നമംഗലം എസ്എൻഇഎസ്, ഗവ. കോളജ് കുന്ദമംഗലം, ഗവ. കോളജ് കോടഞ്ചേരി, സിഎസ്ഐ വിമൻസ് കോളജ് ചോമ്പാല, ഗവ. കോളജ് കൊടുവള്ളി എന്നീ കോളജുകൾ യുഡിഎസ്എഫിൽനിന്നു എസ്എഫ്ഐ തിരിച്ചുപിടിച്ചു. സിൽവർ കോളജിൽ യുയുസി സീറ്റ് കിട്ടി.
മീഞ്ചന്ത ഗവ ആർട്സ് കോളജ്, കൊയിലാണ്ടി ഗവ കോളജ് ജില്ലയിലെ 12 ഗവ. കോളജിൽ 11ലും എസ്എഫ്ഐ വിജയിച്ചതായും നേതൃത്വം അറിയിച്ചു.
ദേവഗിരി സെന്റ് ജോസഫ് കോളജ് യൂണിയനിൽ ഒൻപതു സീറ്റും നേടി കെഎസ്യു വിജയിച്ചു.
സാമൂതിരി ഗുരുവായൂരപ്പൻ കോളജ് യൂണിയൻ കെഎസ്യു തിരിച്ചുപിടിച്ചു. കൊടുവള്ളി കെഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ കെഎസ്യു ഏഴ് ജനറൽ സീറ്റുകൾ നേടി യൂണിയൻ നേടി.
22 കോളജ് യൂണിയനുകളിൽ യുഡിഎസ്എഫ് മുന്നണിയും 33 കോളജ് യൂണിയനുകളിൽ എംഎസ്എഫ് ഒറ്റയ്ക്കും മത്സരിച്ച് വിജയിച്ചതായി എംഎസ്എഫ് നേതാക്കൾ അറിയിച്ചു. പികെ കോളജ്, ഐഎച്ച്ആർജി താമരശ്ശേരി,എംഇഎസ് കള്ളൻതോട്, ഫാറൂഖ് ട്രെയിനിങ് കോളജ്, ഫാറൂഖ് കോളജ്, എംഎഎംഒ കോളജ് മണാശേരി, സുന്നിയ്യ കോളജ്, എംഎച്ച്ഇഎസ് ചെരണ്ടത്തൂർ, എംഇഎസ് വില്ല്യാപ്പള്ളി, റൗളത്തുൽ ഉലൂം അറബിക് കോളജ്, ഡിഎംഎ പുതുപ്പാടി, ഐഡിയൽ കോളജ് കുറ്റ്യാടി, ഇലാഹിയ കോളജ് ചേലിയ, എംഇടി നാദാപുരം, നാഷനൽ പുളിയാവ്, ഹൈടെക് കോളജ്, എസ്എംഐ ചോമ്പാല, ദാറുൽ ഹുദാ നാദാപുരം, മലബാർ വിമൻസ് കോളജ്, ടിഐഎം ട്രെയിനിങ് കോളജ്, മലബാർ മൂടാടി എന്നീ കോളജുകൾ ഒറ്റയ്ക്കും നാദാപുരം ഗവ.
കോളജ്, പേരാമ്പ്ര സിൽവർ കോളജ്, മേപ്പയ്യൂർ എവിഎഎച്ച്, ഡിഗ്നിറ്റി കോളജ്, കൊടുവള്ളി ഗോൾഡൻ ഹിൽസ്, ചെറുവറ്റ മോകാസ് എന്നിവിടങ്ങളിൽ മുന്നണിയായും എംഎസ്എഫ് വിജയിച്ചു.
മീഞ്ചന്ത ആർട്സ് കോളജിൽ ജനറൽ സെക്രട്ടറിയും ജനറൽ ക്യാപ്റ്റനും അടക്കം 5 സീറ്റിൽ യുഡിഎസ്എഫ് വിജയിച്ചു. സികെജി ഗവ.
കോളജിൽ ചെയർമാൻ അടക്കം 5 സീറ്റും മടപ്പള്ളി ഗവ. കോളജിൽ 1 സീറ്റും നേടി.
യുഡിഎസ്എഫ് വിജയിച്ച ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ എംഎസ്എഫ് ആദ്യമായി മത്സരിച്ച ഒരു സീറ്റിൽ വിജയിച്ചു. എബിവിപി രണ്ടു സീറ്റാണ് നേടിയത്.
കോഴിക്കോട് ഗവ. ആർട്സ് കോളജിൽ ക്ലാസ് റപ്രസന്ററ്റീവ് സീറ്റിലും കുന്ദമംഗലം എസ്എൻഇഎസ് കോളജിൽ ബിഎ ഇംഗ്ലിഷ് അസോസിയേഷൻ സെക്രട്ടറി സീറ്റിലുമാണ് എബിവിപി വിജയിച്ചത്.
കൊടുവള്ളി കെഎംഒ കോളജിൽ ഒറ്റയ്ക്കു മത്സരിച്ചു ജയിച്ച കെഎസ്യു എംഎസ്എഫിനെതിരെ പരസ്യപ്രകടനം നടത്തിയതും വിവാദമായി. ‘എംഎസ്എഫ് തോറ്റു, മതേതരത്വം വിജയിച്ചു’ എന്ന ബാനറുമായാണ് പ്രകടനം നടത്തിയത്.
∙ കെഎസ്യു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ആക്രമണം
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ കെഎസ്യു–യൂത്ത് കോൺഗ്രസ് നേതാക്കള്ക്കു നേരെ ആക്രമണം.
വടകരയിലെ കെഎസ്യു നേതാവ് ഷഫീഖിനെയും പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദിനെയുമാണ് ആക്രമിച്ചത്. ഗുരുവായൂരപ്പൻ കോളജിൽ കെഎസ്യു വിജയാഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കെഎസ്യു മുന്നണിക്കുണ്ടായ മുന്നേറ്റത്തിൽ എസ്എഫ്ഐ–ഡിവൈഎഫ്ഐ പ്രവർത്തകരുടെ സമനില തെറ്റിയിരിക്കുകയാണെന്നും സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]