
കോഴിക്കോട് ∙ പലിശ കൊള്ള സംഘങ്ങൾക്ക് കേരളത്തിന്റെ മണ്ണിലേക്ക് കടന്നുവരാൻ സാധിക്കാത്തത് സഹകരണ പ്രസ്ഥാനങ്ങൾ കാരണമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വടകര കോഓപ്പറേറ്റീവ് അർബൻ ബാങ്ക് വില്യാപ്പള്ളി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ആ മേഖലയെ തകർക്കാനുള്ള താൽപര്യം പലിശ സംഘങ്ങൾക്ക് വഴിയൊരുക്കുമെന്നും കണ്ണിലെ കൃഷ്ണമണി പോലെ സഹകരണ പ്രസ്ഥാനത്തെ സർക്കാർ കാത്തു സൂക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.പി.
കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് ജനറൽ മാനേജർ വി.എസ്.വിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ലോക്കർ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന നിർവഹിച്ചു. വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള ആദ്യ നിക്ഷേപം സ്വീകരിച്ചു.
ഷെയർ സർട്ടിഫിക്കറ്റ് സഹകരണ സംഘം അസി. റജിസ്ട്രാർ പി.ഷിജു വിതരണം ചെയ്തു.
വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കണ്ടിയിൽ റഫീഖ്, ഒ.എം.ബാബു, വാർഡ് മെമ്പർ വി.മുരളി, ടി.പി. ഗോപാലൻ, എം.ടി.
നാരായണൻ, കെ.എം.ബാബു, ഇ.സുരേഷ്, കെ. ഷാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
∙ എല്ലാ പിഡബ്ല്യുഡി റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉയർത്തും
പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
പ്രവൃത്തി പൂർത്തീകരിച്ച വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നര വർഷം കൊണ്ട് പിഡബ്ല്യുഡിയുടെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉയർത്താൻ സാധിച്ചു.
കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് 2026ൽ പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വില്യാപ്പള്ളി മുതൽ ആയഞ്ചരി വരെയുള്ള 5.33 കിലോമീറ്റർ റോഡ് മൂന്ന് ഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിനോട് ചേർന്ന് മൂന്ന് കൾവർട്ടുകൾ, വിവിധ ഭാഗങ്ങളിൽ അഴുക്കുചാലുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്.
കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.
അസി. എക്സിക്യൂട്ടീവ് എൻജിനീയർ നിദിൽ ലക്ഷ്മണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദ്, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഹാജറ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സുരേന്ദ്രൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.എം.
നഷീദ, ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം. ലതിക, തിരുവള്ളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി.
അബ്ദുറഹ്മാൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിം, അസി. എൻജിനീയർ ഷക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]