
ഒന്നിനു തീ കൊടുത്താൽ 240 തവണ ബഹുവർണപ്പൊലിമ; വിഷു ആഘോഷിക്കാൻ പടക്കങ്ങൾ എത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കീഴരിയൂർ ∙ വിഷു ആഘോഷമാക്കാൻ വൈവിധ്യമാർന്ന പടക്കങ്ങൾക്ക് വിലക്കുറവുമായി കീഴരിയൂർ കൺസ്യൂമർ ഫയർ വർക്സ് ഒരുങ്ങി. 25 ഇനങ്ങളടങ്ങിയ പൂർണിമ ഗിഫ്റ്റ് ബോക്സ് ആണ് ഇക്കുറി വിപണിയിലെ താരം. മത്താപ്പും കമ്പിത്തിരിയും മേശപ്പൂവും പടക്കങ്ങളുമായി ആകർഷകമായ സമ്മാന പൊതിയാണ് ഇക്കുറി എത്തിയിരിക്കുന്നത്. പടക്ക പ്രിയരുടെ ഹരമായ മാലപടക്കം 500 മുതൽ 5000 രൂപ വരെ വിലയ്ക്ക് ലഭ്യമാകും.
കിലോമീറ്റർ ചുറ്റളവിൽ പ്രകാശം പരത്തി മിനി പൂരത്തിന്റെ പ്രഭ പർത്തുന്ന വൺ ഇൻ ഓൺലി, ഒന്നിനു തീ കൊടുത്താൽ 240 തവണ ബഹുവർണപ്പൊലിമ ചൊരിയുന്ന ക്ലാസിക്, ഗോൾഡൻ മൂൺ, കറങ്ങി വിരിയുന്ന ഫാൻ പടക്കം, കത്തുമ്പോൾ സ്വർണ നാണയം പോലെ പ്രകാശം ചൊരിയുന്ന ജാതുകർ, മേശപ്പു അടങ്ങിയ പടക്ക സെറ്റുകളും എത്തിക്കഴിഞ്ഞു.
അഞ്ചെണ്ണ മടക്കിയ പടക്കത്തിന് 100 രൂപയാണ് വില. രണ്ടായി പൊട്ടി വിരിയുന്ന പടക്കം, ഡാർസ് എന്നിങ്ങനെ വൈവിധ്യമാണ് ഇത്തവണത്തെ പടക്ക വിപണി.