കൊയിലാണ്ടി∙ തിരുവങ്ങൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഒളവണ്ണ സാസ് മഹൽ ഹൗസിൽ പി.കെ.ആശിലി (25) നെയാണ് കൊയിലാണ്ടി പൊലീസും ഡാൻസാഫ് സ്ക്വാഡും പിടികൂടിയത്.
തിരുവങ്ങൂർ സ്കൂളിന് സമീപത്തെ സർവീസ് റോഡിൽ വച്ച് പിടികൂടുകയായിരുന്നു. യുവാവിൽ നിന്നും 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കൊയിലാണ്ടി പൊലീസും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിലിന്റെ കീഴിലുള്ള ജില്ല ഡാൻസാഫ് സ്ക്വോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത് എഎസ്ഐ മാരായ വി.സി.ബിനീഷ്, വി.വി.ഷാജി, സിപിഒ മാരായ ടി.കെ.ശോഭിത്ത്, ഇ.കെ.അഖിലേഷ്, ശ്യാംജിത്ത് ആട, പി.അതുൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

