കോഴിക്കോട് ∙ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പയ്യാനക്കല്‍ വൈഎംആര്‍സി സ്വദേശി ബിച്ചു വില്ലയില്‍ ആദില്‍ ബിന്‍ സാദിക്കിനെ (21) നല്ലളം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പ്രതി കൊളത്തറയിലുള്ള ഉമ്മയുടെ വീട്ടിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. നല്ലളം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ നല്ലളം സ്റ്റേഷൻ ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ്ഐ ധനീഷ് കുമാര്‍, എഎസ്ഐ രാജീവ്, എസ്സിപിഒ ശ്രീരാജ് കണ്ണഞ്ചേരി എന്നിവര്‍ ചേർന്നാണ് പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]