
വടകര∙ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരാഴ്ച, നഗരസഭയുടെ പുതിയ കെട്ടിടം തുറന്നില്ല. പിറ്റേന്ന് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യം പറഞ്ഞത്.
ഇതിനു വേണ്ടി മാറ്റേണ്ട ഫയലുകളും കംപ്യൂട്ടറുകളും മറ്റും കെട്ടി റെഡിയാക്കിയെങ്കിലും ഇന്നലെ വരെ ഓഫിസ് പ്രവർത്തനം പഴയ കെട്ടിടത്തിലാണ്.
എന്നു മാറുമെന്ന് വ്യക്തമായി പറയുന്നില്ല. കെട്ടിവച്ച ഫയലും കംപ്യൂട്ടറും വിവിധ ആവശ്യത്തിന് വീണ്ടും പുറത്തെടുക്കേണ്ട
അവസ്ഥയിലാണ്. പ്രധാനമായും വൈദ്യുതി കണക്ഷൻ മാറ്റുന്ന പ്രശ്നമാണ് പ്രവർത്തനം വൈകാൻ തടസ്സം. താൽക്കാലിക കണക്ഷനിൽ പ്രവർത്തിച്ച കെട്ടിടം സ്ഥിരം കണക്ഷനിലേക്ക് മാറ്റിയിട്ടില്ല.
ഓഫിസിലെ 3 വിഭാഗങ്ങളുടെ സജ്ജീകരണം മുഴുവൻ പൂർത്തിയായിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ ശേഷം പുതിയ കെട്ടിടത്തിലേക്ക് വിവിധ ആവശ്യത്തിന് ഒട്ടേറെ പേർ എത്തുന്നുണ്ട്. പുതിയ ഓഫിസിന്റെ അടച്ചിട്ട
ഗേറ്റിനു മുൻപിൽ പഴയ ഓഫിസിലേക്ക് തന്നെ പോകണമെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കുറച്ചു കസേരകൾ ഒഴികെ ഇന്നലെ വരെ ഓഫിസ് മാറ്റത്തിനുള്ള ഒരു സാധനം പോലും പുതിയ കെട്ടിടത്തിൽ എത്തിയിട്ടില്ല.
ജീവനക്കാർ ഗതികേടിലെന്ന് യുഡിഎഫ്
വടകര∙ പുതിയ കെട്ടിടം ഉദ്ഘാടനം വൈകാൻ കാരണം ജല വിതരണ പൈപ്പുകൾ പൊട്ടിയതും ശുചിമുറി സൗകര്യം പൂർണമായി ഉപയോഗിക്കാൻ പറ്റാത്തതു കൊണ്ടുമാണെന്ന് യുഡിഎഫ് കൗൺസിലർമാരുടെ യോഗം ആരോപിച്ചു.
വൈദ്യുതി സംബന്ധമായ കാര്യങ്ങൾ ഉടൻ പൂർത്തിയാക്കണം. പിറ്റേന്നു തന്നെ ഓഫിസ് മാറുമെന്ന് പറഞ്ഞതു കൊണ്ട് കെട്ടി വച്ച ഫയലുകൾ വിവിധ ആവശ്യത്തിന് നോക്കാൻ ഏറെ തിരയേണ്ട
ഗതികേടിലാണ് ജീവനക്കാർ. വി.കെ.അസീസ് അധ്യക്ഷത വഹിച്ചു.
പി.വി.ഹാഷിം, പി.കെ.സി.അഫ്സൽ, സി.വി.പ്രദീശൻ, എ.പ്രേമകുമാരി, പി.രജനി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]