
മുക്കം∙ കുറ്റിപ്പാല മാമ്പറ്റ ബൈപാസിലെ കലുങ്ക് നിർമാണങ്ങൾ മന്ദഗതിയിൽ. ഇതു മൂലം ഗതാഗത കുരുക്കിൽ കുടുങ്ങി യാത്രക്കാർ.
ബൈപാസ് റോഡ് ഉൾപ്പെടെയുള്ള നവീകരണവുമായി ബന്ധപ്പെട്ടാണ് കലുങ്കു നിർമാണം. മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം മെല്ലെപ്പോക്കിലാണ്.
ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം, കുറ്റിപ്പാല ജംക്ഷൻ, കയ്യിട്ടാപ്പൊയിലിന് സമീപം എന്നിവിടങ്ങളിലാണ് കലുങ്കുകളുടെ നിർമാണം. വീതി വളരെ കുറവായ റോഡിൽ വാഹനങ്ങൾക്ക് ഒരു വശത്ത് കൂടി മാത്രമേ സഞ്ചരിക്കാൻ കഴിയുന്നുള്ളൂ.
ബൈപാസിലെ നിർമാണം മൂലം ഇതുവഴി വലിയ വാഹനങ്ങൾ ഓടുന്നത് നിർത്തിയിട്ടുണ്ട്.
ഇതിനാൽ സംസ്ഥാന പാതയിൽ അഗസ്ത്യൻമൂഴി മുക്കം റോഡിലും തിരക്കാണ്. ഇവിടെ കുരുക്ക് ആയാൽ വാഹനങ്ങൾ ബൈപാസിലൂടെ കയറുന്നതും കുറ്റിപ്പാല റോഡിൽ ഗതാഗത കുരുക്കിന് ഇടയാക്കുന്നു.
റോഡിന്റെ ശോച്യാവസ്ഥയും യാത്രക്കാർക്ക് ഇരുട്ടടിയാണ്. കുണ്ടും കുഴിയുമായി കിടക്കുകയാണ് റോഡ്.
പ്രവൃത്തി എന്ന് തീരുമെന്ന് പറയാൻ അധികൃതർക്കും സാധിക്കുന്നില്ല. ശക്തമായ മഴയിൽ റോഡിലെ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നതും യാത്ര ദുഷ്കരമാക്കുന്നു.
“ദിനം പ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കുറ്റിപ്പാല ബൈപാസിലെ കലുങ്ക് നിർമാണം അടക്കമുള്ള പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണം.
ഗതാഗതക്കുരുക്കിനും പരിഹാരം കാണണം.”
എം.കെ.മമ്മദ്, പൊതു പ്രവർത്തകൻ
“ബൈപാസിലെ കലുങ്ക് നിർമാണം എത്രയും വേഗം പൂർത്തിയാക്കണം. വിവിധ സ്ഥാപനങ്ങളിലേക്കുള്ള നൂറു കണക്കിനു വിദ്യാർഥികളും മറ്റ് യാത്രക്കാരും ദിനം പ്രതി സഞ്ചരിക്കുന്ന റോഡിലെ കലുങ്ക് നിർമാണാണ് ഇഴയുന്നത്.”
കെ.പി.സജീവ് പ്രസിഡന്റ്, ഐഎൻടിയുസി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]