തിരുവമ്പാടി ∙ ആനക്കാംപൊയിൽ തേക്കുംതോട്ടത്തിനു സമീപം മാനേജർ കയറ്റത്തിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് ദമ്പതികൾ മരിച്ച സംഭവത്തിൽ റോഡ് നിർമാണത്തിലെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഈ ഭാഗത്ത് കുത്തനെ കയറ്റവും വളവുമാണ്.
റോഡിലെ കയറ്റം കുറയ്ക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചു തുടങ്ങിയിട്ടു ഏറെക്കാലമായി. കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവിൽ നിർമിക്കുന്ന തിരുവമ്പാടി മറിപ്പുഴ റോഡിന്റെ ഭാഗമാണ് ഈ പ്രദേശം.
ഈ റോഡിലെ ഏറ്റവും വലിയ കയറ്റം ആയ, ആനക്കാംപൊയിൽ തേക്കുംതോട്ടത്തിനു താഴെയുള്ള മാനേജർ കയറ്റത്തിലെ ഉയരം കുറയ്ക്കാതെ റോഡ് നവീകരിക്കുന്നെന്ന പരാതി നാട്ടുകാർ നേരത്തേ മുതൽ ഉന്നയിച്ചിരുന്നു.
ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാർ റോഡ് കരാർ കമ്പനിക്ക് പരാതിയും നൽകി. തുടർന്ന് ഈ ഭാഗത്തെ നവീകരണം കുറെക്കാലം നിർത്തിവച്ചു.
എന്നാൽ, അപാകത പരിഹരിക്കാതെ നവീകരണം പുനരാരംഭിക്കുകയാണ് അധികൃതർ ചെയ്തത്. 250 മീറ്റർ കുത്തനെയുള്ള കയറ്റമാണ് ഇത്.
റോഡ് നവീകരിക്കുമ്പോൾ കയറ്റം കുറയുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. റോഡ് നവീകരണത്തിന് നിലവിലുള്ള 8 മീറ്റർ റോഡിന്റെ ഇരുവശത്തും ഓരോ മീറ്റർ വീതിയിൽ നാട്ടുകാർ സൗജന്യമായി സ്ഥലം വിട്ടു കൊടുത്തതാണ്.
എന്നാൽ, കരാർ കമ്പനിക്കു ലാഭം ഉണ്ടാക്കുന്നതിനു റോഡിന്റെ ഘടന മാറ്റാതെ നവീകരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആണു റോഡ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ആനക്കാംപൊയിൽ കയറ്റത്തിലെ ഉയരം മുകളിൽ നിന്നു 3 മീറ്റർ കുറച്ചു താഴേക്കു കൊണ്ടുവന്നാൽ പ്രശ്നത്തിനു പരിഹാരമാകും.
കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിൽ ഇടിച്ചുമറിഞ്ഞാണു ദമ്പതികൾ മരിച്ചത്.
ആനക്കാംപൊയിലിൽ ഓട്ടോ മറിഞ്ഞ് ദമ്പതികൾ മരിച്ചു
തിരുവമ്പാടി ∙ ആനക്കാംപൊയിൽ തേക്കിൻതോട്ടം ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ആനക്കാംപൊയിൽ പുത്തൻപുരയിൽ ഷിജു (48), ഭാര്യ ബിൻസി (42) എന്നിവർ മരിച്ചു.
ഷിജു ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യയെ കൊണ്ടുവിടാനായി ഷിജു പോകുന്ന വഴിയായിരുന്നു അപകടം.
ഉടൻ തന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് ബിൻസി.
മക്കൾ: അതുൽ, അമേയ. ജോസഫിന്റെയും ചിന്നമ്മയുടെയും മകനാണ് ഷിജു.
സഹോദരങ്ങൾ: ജെസി, ഷാജി. ബേബിയുടെയും വത്സമ്മയുടെയും മകളാണു ബിൻസി.
സഹോദരൻ: ആൽബിൻ. സംസ്കാരം ഇന്ന് 10ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

