കോഴിക്കോട്∙ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി റേഷൻ വ്യാപാരികളും. 3 മുന്നണികളുടെയും സ്ഥാനാർഥികളായാണ് ഇവർ മത്സര രംഗത്തുള്ളത്.
സംസ്ഥാനത്ത് റേഷൻ വ്യാപാരികളും ബന്ധുക്കളുമായി ഇരുന്നൂറോളം പേർ മത്സരിക്കുന്നതായും സ്വാധീന ശക്തിയുടെ തെളിവാണിതെന്നും പ്രശ്നങ്ങൾ താഴെത്തട്ടു മുതലുള്ള സർക്കാർ സംവിധാനങ്ങളെ അറിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.മുഹമ്മദലി പറഞ്ഞു. ജില്ലയിൽ മത്സരിക്കുന്നവരിൽ 6 പേർ റേഷൻ വ്യാപാരികളും ഒരാൾ റേഷൻ കടയിലെ ജീവനക്കാരിയുമാണ്.
അവരെ പരിചയപ്പെടാം:
ശ്രീജ സജിത്ത്
∙ കുറ്റ്യാടി പഞ്ചായത്തിലെ എട്ടാം വാർഡ് ഊരത്ത് ഈസ്റ്റിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ശ്രീജ സജിത്ത് ഊരത്ത് റേഷൻ കടയിലെ ജീവനക്കാരിയാണ്. ആദ്യമായിട്ടാണു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥികളുടെ പിടിഎ വൈസ് പ്രസിഡന്റുമാണ്.
പി.കെ.അബ്ദുൽ റഹീം
∙ ഫറോക്ക് നഗരസഭ ഇരിയമ്പാടം 39–ാം വാർഡിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പി.കെ.അബ്ദുൽ റഹീം റേഷൻ വ്യാപാരിയാണ്.
മഠത്തിൽപാടം എആർഡി 247 റേഷൻ കട നടത്തുന്നു.
നേരത്തേ 2015ൽ നഗരസഭ പാണ്ടിപ്പാടം വാർഡിൽ നിന്നു കൗൺസിലറായിരുന്നു. 1995ൽ ഫറോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.
മുകുന്ദൻ അമൃതപുരി
∙കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ കുറുവങ്ങാട് വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് റേഷൻകട
ഉടമ മുകുന്ദൻ അമൃതപുരിയാണ്. 1973 മുതൽ ഉള്ളിയേരി ഗ്രാമീൺ ബാങ്കിനു സമീപം റേഷൻ കട
നടത്തി വരികയാണ്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് മുകുന്ദൻ.
ആദ്യമായാണു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
വട്ടക്കണ്ടി രാമകൃഷ്ണൻ
∙തുറയൂർ പഞ്ചായത്ത് എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണു തോലേരിയിൽ റേഷൻ കട നടത്തുന്ന വട്ടക്കണ്ടി രാമകൃഷ്ണൻ.
ഭാര്യ സിന്ധു നേരത്തെ തുറയൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ആർ.കെ.പ്രവീൺകുമാർ
∙ ചോറോട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ മത്സരിക്കുന്ന ജനകീയ മുന്നണി സ്ഥാനാർഥി ആർ.കെ.പ്രവീൺകുമാർ 20 വർഷമായി റേഷൻ വ്യാപാരിയാണ്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ പ്രവീൺ കെ.ടി.ബസാർ സ്വാമി മഠത്തിനു സമീപത്താണു റേഷൻ കട
നടത്തുന്നത്. തിരഞ്ഞെടുപ്പിൽ കന്നിയങ്കം.
ടി.കെ.മജീദ്
∙ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ടി.കെ.മജീദ് മാവൂർ കണ്ണിപ്പറമ്പിലെ റേഷൻ കട
ഉടമയാണ്. 1997 മുതൽ റേഷൻ വ്യാപാരിയാണ്.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് വൈസ് പ്രസിഡന്റും കർഷക സംഘം മേഖലാ കമ്മിറ്റി അംഗവുമാണ്.
ബാലൻ മണ്ടയുള്ളതിൽ
∙ ചങ്ങരോത്ത് പഞ്ചായത്ത് 16ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ബാലൻ മണ്ടയുള്ളതിൽ. 1995 മുതൽ ഒറ്റക്കണ്ടത്തു റേഷൻകട
നടത്തുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്.
രണ്ടാം തവണയാണു മത്സരരംഗത്ത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

