കോഴിക്കോട് ∙ മരുന്നു വിൽപന മേഖലയിൽ ഫാർമ കമ്പനികൾ നടത്തുന്ന അനധികൃത പ്രവർത്തനം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഏകീകൃത നിയമസംവിധാനം കൊണ്ടുവരണമെന്നു കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഡ്രഗ് ലൈസൻസ് ഫാർമസിസ്റ്റുകൾക്കു മാത്രം അനുവദിക്കുക, ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകൾ ആശുപത്രികളിൽ നിർബന്ധമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.പ്രവീൺ, വൈസ് പ്രസിഡന്റ് കെ.ലീന, അജിത് കെ.ജയദേവ്, ജയൻ കോറോത്ത്, പി.ഷറഫുന്നീസ, സുകുമാരൻ ചെറുവത്ത്, എം.ഷജിൻ, അരുണാദാസ് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.സുഹൈബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.സിനീഷ്, ട്രഷറർ കെ.എം.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സി.കെ.അരുണദാസ് (പ്രസി), എൻ.സിനീഷ്, സിസ്മിനു (വൈ.പ്രസി), എം.ഷജിൻ (സെക്ര), എം.ടി.നജീർ, പി.ശറഫുന്നീസ (ജോ.സെക്ര), പി.പി.ജാഫർ (ട്രഷ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

