നാദാപുരം∙ കസ്തൂരിക്കുളത്ത് ഈയിടെ തുറന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ആദായ വിൽപനയ്ക്കു വസ്ത്രമെടുക്കാൻ യുവാക്കൾ ഇരച്ചുകയറി, ഉന്തിലും തള്ളിലും കടയുടെ ചില്ലു തകർന്ന് ഒട്ടേറെപ്പേർക്കു പരുക്ക്. സാരമായി പരുക്കേറ്റ മുടവന്തേരി വണ്ണാറത്തിൽ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഷബീലിന് ശസ്ത്രക്രിയ നടത്തി. കൈനാട്ടി സ്വദേശി മുഹമ്മദ് ഷാമിൽ(18), വളയം സ്വദേശി നയനിൽ(14), വേറ്റുമ്മൽ സ്വദേശി അദ്വൈത്(15), വളയം സ്വദേശി ആദിഷ്(15), ചെക്യാട് സ്വദേശി ശാൽവിൻ(15) എന്നിവർ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരുക്കുകളോടെ എത്തിയ ഒട്ടേറെപ്പേരെ ആശുപത്രികളിൽനിന്നു പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
99 രൂപയ്ക്ക് ഷർട്ട്, പാന്റ്സ് എന്നിവ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. കട
തുറക്കുന്നതിനു മുൻപേ ഒട്ടേറെ പേർ മുന്നിൽ കാത്തിരുന്നു. കട
തുറന്നതോടെ യുവാക്കൾ ഇരച്ചുകയറിയതോടെ കൂറ്റൻ ചില്ലു തകർന്നു. കടയിൽനിന്നു പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചിലർ തളർന്നുവീണു.
പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണു സ്ഥിതി നിയന്ത്രിച്ചത്. അപകട ശേഷവും കടയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ചിലർക്കു ചില്ലുകൊണ്ടു പരുക്കേറ്റു.
കടയ്ക്കകത്ത് രക്തം തളം കെട്ടിനിന്നതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പലർക്കും പരുക്കേറ്റതിനിടയിലും കട
പൂട്ടാൻ തയാറാകാതിരുന്നത് ഏറെ നേരം സംഘർഷത്തിനും വാക്കേറ്റത്തിനും ഇടയാക്കി.
വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡന്റും വാർഡ് മെംബറുമായ കണേക്കൽ അബ്ബാസിന്റെ നേതൃത്വത്തിൽ വ്യാപാരികളെത്തി കട പൂട്ടിച്ചു.
സ്ഥാപനത്തിന് എതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ കേസെടുത്തിട്ടില്ലെന്നും എസ്ഐ എം.പി.വിഷ്ണു അറിയിച്ചു. ഇത്തരം കച്ചവടം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]