
കോഴിക്കോട് ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്: ടെക്നിക്കൽ അസിസ്റ്റന്റ്
കൂരാച്ചുണ്ട് ∙ പഞ്ചായത്ത് ഓഫിസിൽ ഇ ഗവേണൻസ് പ്രവർത്തനങ്ങൾക്കു സാങ്കേതിക സഹായത്തിന് കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷ 14ന് അകം പഞ്ചായത്ത് ഓഫിസിൽ നൽകണം.
എട്ടാം ക്ലാസ് പ്രവേശനം
പയ്യോളി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 9061598010
എഴുത്തുപരീക്ഷ നാളെ
കോഴിക്കോട്∙ ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ എഴുത്തുപരീക്ഷ നാളെ. പരീക്ഷാ കേന്ദ്രം വെള്ളിമാടുകുന്നു ഗവ. ലോ കോളജ്. ഹാൾടിക്കറ്റ് https://samraksha.ceikerala.gov.in 0495 2950002.
അഭിമുഖം 9ന്
കോഴിക്കോട്∙ ജില്ലയിൽ സൈനിക ക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (വിമുക്തഭടന്മാർ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും അണൽ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖം 9നു പിഎസ്സി ജില്ലാ ഓഫിസിൽ. 0495 2371971.
‘സ്പോർട്സ് ആണ് ലഹരി’: പര്യടനം നാളെ
കോഴിക്കോട്∙ ‘സ്പോർട്സ് ആണ് ലഹരി’ എന്ന സന്ദേശമുയർത്തി കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ പ്രചാരണ പരിപാടി നാളെ ജില്ലയിൽ പര്യടനം നടത്തും. പുരുഷ-വനിതാ കായിക താരങ്ങൾക്ക് പങ്കെടുക്കാം. ആദ്യ സ്ഥാനക്കാർക്ക് 15,000, 10,000, 7,500 രൂപയും 2,000 രൂപ വീതം 7 പേർക്കും സമ്മാനം നൽകും. ഇന്നു വൈകിട്ട് 5ന് അകം http://registrations.keralakayikakshamathamission.com എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. 0495-2722593, 8078182593.
അറിയിപ്പ്: വാർഡ് സഭ
കൊടുവള്ളി∙ നഗരസഭ വാർഡ് സഭാ യോഗങ്ങൾ ഈ മാസം 9 മുതൽ ചേരും. ഓരോ ഡിവിഷനിലെയും വാർഡ് സഭകൾ വൈകുന്നേരം മൂന്നിനാണ് നടക്കുകയെന്നു നഗരസഭാധ്യക്ഷനും സെക്രട്ടറിയും അറിയിച്ചു.
അധ്യാപക പരിശീലന ശിൽപശാല ഇന്നു തുടങ്ങും
തിരുവമ്പാടി∙ ലയൺസ് ഇന്റർനാഷനലും താമരശ്ശേരി വിദ്യാഭ്യാസ ഏജൻസിയും ചേർന്ന് ലയൺസ് ക്വസ്റ്റ് – സ്കിൽസ് ഫോർ അഡോളസന്റ് പരിപാടിയുടെ ഭാഗമായി സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന ശിൽപശാല ഇന്ന് തിരുവമ്പാടി അൽഫോൻസ കോളജിൽ തുടങ്ങും. താമരശ്ശേരി രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ 5 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൈപുണ്യ വികസന ക്ലാസുകളും ലഹരി വിരുദ്ധ ബോധവൽക്കരണവും നൽകുക എന്ന ലക്ഷ്യത്തോടെ അധ്യാപകരെ പ്രത്യേകമായി പരിശീലിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.തിരുവമ്പാടി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നത്. ലയൺസ് ക്വസ്റ്റ് പരിശീലകരായ കവിത ശാസ്ത്രിയും, പ്രഫ. വർഗീസ് വൈദ്യനും ക്ലാസുകൾ നയിക്കും.
പുസ്തക പ്രകാശനം 9ന്
വടകര ∙ അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ വി.കെ.ഷീബയുടെ ‘ഒറ്റയ്ക്ക് പൂക്കുന്ന ചില്ലകൾ’ കവിത സമാഹാരം 9നു വൈകിട്ട് 4 ന് മുനിസിപ്പൽ പാർക്കിൽ കൽപറ്റ നാരായണൻ പ്രകാശനം ചെയ്യും. ചിത്രകാര സംഗമവും കവിയരങ്ങും കൃഷ്ണേന്ദുവിന്റെ വീണാവാദനവും ഉണ്ടാകും.
ജലവിതരണം മുടങ്ങും
ചക്കിട്ടപാറ ∙ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ചക്കിട്ടപാറ ഹെൽത്ത് സെന്റർ മുതൽ താഴത്തുവയൽ വരെയുള്ള റോഡിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടതിനാൽ നാളെ മുതൽ 3 ദിവസത്തേക്ക് ചക്കിട്ടപാറ, പേരാമ്പ്ര, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് പേരാമ്പ്ര പി.എച്ച്. സെക്ഷൻ ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 7 – 3.30: കൂടരഞ്ഞി ടൗൺ, പോസ്റ്റ് ഓഫിസ് ജംക്ഷൻ, കൊളപ്പാറക്കുന്ന്.
∙ 7.30 – 2: ചെറുവറ്റ, നടമ്മൽ, മദീനത്ത്, പറമ്പാടം, ആപ്പറ്റ, കോഴികുളം, അക്കിനാരി, പുതിയോട്ടിൽ, പറമ്പിൽ ബസാർ, മല്ലിശ്ശേരിത്താഴം, നടുവിലക്കണ്ടി, പറമ്പിൽബസാർ ഹൈസ്കൂൾ റോഡ് എന്നീ ഭാഗങ്ങളിൽ.∙ 8 – 5: ചമൽ, കേളൻമൂല, വെണ്ടേക്കുംചാൽ.
∙ 8.30 – 5: ആയുർവേദ ഹോസ്പിറ്റൽ പരിസരം, കോയ റോഡ്, അത്താണിക്കൽ ബീച്ച്, ഭട്ട് റോഡ് ബീച്ച്, കല്ലാരംകെട്ട്.∙ 9 – 12: സരോജ്, വിൻസന്റ് സദൻ, കച്ചേരിത്താഴം, വീൽസ് ഫ്രീ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
∙ 9 – 2: മെഡിക്കൽ കോളജ് ഹൗസിങ് ബോർഡ് കോളനി പരിസരം, ടേസ്റ്റ് ബേക്കറി, കള്ളിക്കുന്ന്.
∙ 9 – 5.30: മണ്ണാത്തി കടവ്, നന്മണ്ട 14 സോ മിൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.