കോഴിക്കോട്∙ അരക്കോടിയിലേറെ രൂപയുടെ 718.32 ഗ്രാം എംഡിഎംഎയുമായി വിമുക്ത ഭടൻ ഉൾപ്പെടെ 4 പേർ പൊലീസ് പിടിയിൽ. കല്ലാച്ചി വാണിമേൽ താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീർ(36), നല്ലളം സ്വദേശി അഫ്സത്ത് മൻസിലിൽ മുഹമ്മദ് ഷാഫി(26), വിമുക്ത ഭടനും തൊട്ടിൽപാലം കുണ്ടുത്തോട് സ്വദേശിയുമായ ഒറ്റപ്പിലാവുള്ളതിൽ സിഗിൻ ചന്ദ്രൻ(36), മോഡലും ബ്യുട്ടിഷ്യനുമായ കുറ്റ്യാടി മൊയിലോത്തറ സ്വദേശി കോയിലോത്തുംതറ ദിവ്യ (35) എന്നിവരെയാണ് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കസബ, പന്തീരാങ്കാവ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
മീഞ്ചന്ത മിനി ബൈപാസ് റോഡിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഷംസീർ പിടിയിലായത്.
ഇയാളിൽ നിന്നു 710 ഗ്രാം എംഡിഎംഎ കസബ പൊലീസ് കണ്ടെടുത്തു. സിഗിൻ ചന്ദ്രൻ, മുഹമ്മദ് ഷാഫി, ദിവ്യ എന്നിവരെ പന്തീരാങ്കാവ് പൊലീസിന്റെ നേതൃത്വത്തിൽ പയ്യടിത്താഴത്തെ വാടക വീട്ടിൽ വച്ചാണ് പിടികൂടിയത്. ഇവരിൽ നിന്ന് 8.32 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ഷംസീർ 17 വർഷം വിദേശത്ത് ജോലി ചെയ്ത് 6 മാസം മുൻപ് നാട്ടിലെത്തിയതാണ്. ലഹരി മരുന്ന് മൊത്തമായി എത്തിച്ചു ചെറുകിട
വിൽപനക്കാർക്ക് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.
15 വർഷത്തെ സൈനിക സേവനത്തിനു ശേഷം നാട്ടിൽ എത്തിയ സിഗിൻ ചന്ദ്രൻ, മുഹമ്മദ് ഷാഫിയുമായി സൗഹൃദത്തിലാകുകയും ലഹരി വിൽപനയിലേക്ക് തിരിയുകയുമായിരുന്നു. ഇവന്റ് മാനേജ്മെന്റ് നടത്തിപ്പിന്റെ പേരിൽ 6 മാസം മുൻപേ വീട് വാടകയ്ക്ക് എടുക്കുകയും മോഡലും ബ്യൂട്ടിഷ്യനുമായ ദിവ്യയെ ചേർത്തു ലഹരി മരുന്ന് വിൽപന നടത്തി വരികയുമായിരുന്നു.
പരിശോധനയിൽ മെഡിക്കൽ കോളജ് എസ്ഐ കെ.അരുൺ, എസ്സിപിഒ വിനോദ് കുമാർ, സിപിഒമാരായ നവഗീത്, സഞ്ജയ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ് ഇടയടത്ത്, എഎസ്ഐ അഖിലേഷ്, സുനൂജ്, തൗഫീഖ്, സരുൺ കുമാർ, ശ്രീശാന്ത്, അഭിജിത്ത്, ലതീഷ്, മുഹമ്മദ് മഷൂർ, ദിനീഷ്, അതുൽ, പന്തീരാങ്കാവ് എസ്ഐ ജെയിൻ, എസ്എസ്പിഒ പ്രമോദ്, സിപിഒമാരായ അതുല്യ, അരുൺ ഘോഷ് എന്നിവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

