കുന്നമംഗലം∙ ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ കൂറ്റൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ദേശീയ പാത തകർന്ന് അപകട ഭീഷണി. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം.
ടാറിങ് ഇളകി കുഴി രൂപപ്പെട്ടതോടെ തിരക്കേറിയ റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്. വെളിച്ചക്കുറവ് മൂലം അപകടം സംഭവിക്കാതിരിക്കാൻ ട്രാഫിക് പൊലീസും ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലൂളിയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് തകർന്ന ഭാഗത്ത് മരക്കൊമ്പുകളും ബോർഡുകളും മറ്റും വച്ച് മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് വാഹനങ്ങൾ കയറുന്ന ഭാഗത്ത് റോഡ് തകർന്നത് എത്രയും വേഗം അറ്റകുറ്റ പണി നടത്തിയില്ലെങ്കിൽ പകൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമോ എന്നാണ് ആശങ്ക. ഈ ഭാഗത്ത് റോഡിന് അടിയിൽ രണ്ട് അടിയോളം വ്യാസമുള്ള ജല വിതരണ പൈപ്പ് ആണ് ഉള്ളത്. നേരത്തെ ചെറിയ തോതിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് പലയിടത്തും റോഡിൽ വിള്ളലും വെള്ളം ഒഴുകുകയും ചെയ്തിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

