
മതിയായ രേഖകളില്ല; ദേശീയപാത നിർമാണ കമ്പനിയുടെ ലോറി മോട്ടർ വാഹന വകുപ്പ് പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙ മതിയായ രേഖകളില്ലാതെ ഓടിയ, ദേശീയപാത നിർമാണ കമ്പനിയുടെ ലോറി മോട്ടർ വാഹന വകുപ്പ് പിടികൂടി. ഇൻഷുറൻസ് ഇല്ലാതെയും നികുതി അടയ്ക്കാതെയും ഫിറ്റ്നസ് യഥാസമയം എടുക്കാതെയും ഓടിയ ഒരു ലോറിയാണ് പിടികൂടിയത്. നമ്പർ പ്ലേറ്റ് ഉണ്ടെങ്കിലും എഴുതിയത് വ്യക്തമല്ലായിരുന്നു. ലോറി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.
നിർമാണ കമ്പനിയുടെ ലോറികൾ നിയമം ലംഘിച്ച് ഓടുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആർടിഒ ഇ.മോഹൻദാസിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. കൂടുതൽ പരിശോധന അടുത്ത ദിവസം നടത്തുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.