താമരശ്ശേരി∙ ചുരം അഞ്ചാം വളവിനും ആറ് വളവിനും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വ്യാപാരി മരിച്ചു. കൊയിലാണ്ടിയിലെ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ.കുമാരൻ (75) ആണ് മരിച്ചത്.
അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
മരിച്ച കുമാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

