ചക്കിട്ടപാറ(കോഴിക്കോട്)∙ പിള്ളപ്പെരുവണ്ണ കൂളി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പൊതുകിണറ്റിൽ വീണ മലമാനിനെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. രാത്രിയിൽ കിണറ്റിൽ വീണ മാനിനെ വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ കണ്ടത്.
വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കിണറ്റിൽ നിന്നു പരുക്കേൽക്കാതെ കയറ്റിയ മാനിനെ വനഭൂമിയിലേക്ക് കയറ്റിവിട്ടു.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ബിഎഫ്ഒമാരായ പ്രദീപ് ബൈജു, ബിജോയി, മനു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

