കൊയിലാണ്ടി ∙ നന്തി – ചെങ്ങോട്ടുകാവ് ബൈപാസിൽ കുന്ന്യോറ മലയിലും പന്തലായനിയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ 14 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണ പ്രവൃത്തി തുടങ്ങി. ഇവിടെ സോയിൽ നെയിലിങ് ചെയ്ത സ്ഥലത്താണ് കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നത്.
പന്തലായനി കൂമൻ തോടിനു കുറുകെ അണ്ടർപാസ് നിർമിച്ചതിന്റെ ഇരുവശത്തും റോഡ് നിർമാണം പൂർത്തിയായിട്ടില്ല. കൂമൻ തോട് അടിപാതയ്ക്കും കുന്ന്യോറ മലക്കുമിടയിൽ റോഡിന് കോൺക്രീറ്റ് സംരക്ഷണഭിത്തി കെട്ടി ഉയർത്തി കൊണ്ടിരിക്കുകയാണ്.
നന്തി കീഴൂർ റോഡിൽ പുതുതായി നിർമിച്ച അടിപ്പാതയുടെ നിർമാണം പൂർത്തീകരിച്ചു. സർവീസ് റോഡിന്റെ പണി പൂർത്തീകരിച്ചിട്ടില്ല.
കൊല്ലം നെല്ല്യാടി റോഡ് കടന്നു പോകുന്ന സർവീസ് റോഡ് ജംക്ഷനിലെ ഓടയുടെ പണി പൂർത്തിയാക്കാതെ മണ്ണിട്ടു മൂടിയതായി നാട്ടുകാർക്ക് പരാതിയുണ്ട്.
നന്തി ബസാറിൽ നിർമിച്ച ഉയരപ്പാതക്ക് ഇരുഭാഗത്തും കോൺക്രീറ്റ് മതിൽ ഉറപ്പിച്ചു മണ്ണിട്ടു നിറയ്ക്കുന്ന പ്രവൃത്തിയും നടന്നു വരുന്നു. ഉയരപ്പാതയുടെ കിഴക്കുഭാഗത്ത് റോഡ് നിർമിച്ചു കഴിഞ്ഞു.
പടിഞ്ഞാറു ഭാഗത്ത് പാതിവഴിയിൽ എത്തി നിൽക്കുന്നു. ഇവിടെ റോഡു നിർമാണം പൂർത്തിയായാൽ കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ബൈപ്പാസിലേക്കു പ്രവേശിക്കാൻ കഴിയും.
നന്തി-കീഴൂർ റോഡിൽ പുതുതായി നിർമിച്ച അടിപ്പാതയുടെ നിർമാണം പൂർത്തിയായി. വാഗാഡ് കമ്പനിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ബൈപാസ് നിർമാണം ഇപ്പോൾ പുനരാരംഭിച്ചു.
കുന്ന്യോറമലയുടെ പടിഞ്ഞാറുഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലത്തെ ഒൻപത് കുടുംബത്തിന്റെ വീടും സ്ഥലവും നഷ്ടപരിഹാരം നൽകി എൻഎച്ച്എഐ ഏറ്റെടുക്കാൻ തീരുമാനിച്ചു.
മലയുടെ കിഴക്കുവശത്തെ അപകടാവസ്ഥയിലുള്ള സ്ഥലവും ഏറ്റെടുക്കും. ഈ ഭാഗത്തും സംരക്ഷണമതിൽ നിർമിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

