
ഭരണകർത്താക്കളേ കാണുക പ്രജകളുടെ ജീവിതം; വേദന കടിച്ചമർത്തി കാത്തിരിക്കുന്നവർ– ചിത്രങ്ങൾ
ഇതുപോലെയുള്ള ചിത്രങ്ങൾ നമുക്കു പരിചിതമാണ്. പക്ഷേ, ഈ ജീവിതം അനുഭവിച്ചവർക്കേ അതിന്റെ നീറ്റൽ അറിയുകയുള്ളു.
സർക്കാർവക ചികിത്സാലയത്തിൽ ഒരു കിടക്കയ്ക്കുപോലും അവകാശം നിഷേധിക്കപ്പെട്ടവരുടെ നിരയാണിത്. ചുമച്ചുചുമച്ച് വീഴാതെ നിൽക്കാൻ ഒരു ചുമരിന്റെ താങ്ങുപോലുമില്ലാത്തവരുടെ കഥയാണിത്… കോഴിക്കോട് ∙ സ്ഥലപരിമിതിയിൽ ഞെങ്ങി ഞെരുങ്ങി നീങ്ങുകയാണ് കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ്. ഒരു ലക്ഷത്തിലേറെ രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥ.
മഴ കനത്തപ്പോൾ പകർച്ചപ്പനിയും ഡെങ്കിപ്പനിയും വർധിച്ചതോടെ രോഗികളുടെ എണ്ണം ഇരട്ടിയിലേറെയായി. 13 ജനറൽ മെഡിക്കൽ വാർഡുകളിലേക്കാണ് ഏറ്റവും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിനകത്തു സ്ട്രച്ചറുകളും ബെഡുകളും നിറഞ്ഞു നിൽക്കുന്നു.
ഈ ചെറിയ സ്ഥലമാണ് രോഗികള്ക്കുമുള്ളത്. ചിത്രം: എം.ടി.
വിധുരാജ്
ഹൃദ്രോഗം, മൂത്രാശയരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പകർച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വെസ്റ്റ്നൈൽ, വൃക്കരോഗങ്ങൾ എല്ലാം ആദ്യം എത്തുന്നത് ഈ വാർഡുകളിലേക്കാണ്. എന്നാൽ വാർഡിലെ തിരക്കു കാരണം കിടക്ക ലഭിക്കുന്നത് അപൂർവമാണ്.
ദിവസം 700 പേരാണ് അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള കാഴ്ചകൾ. ചിത്രം: എം.ടി.
വിധുരാജ്
രോഗികളുടെയും ബന്ധുക്കളുടെയും തിരക്കുകാരണം സ്ട്രച്ചറുകളിലും വീൽ ചെയറുകളിലും രോഗികളെ കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്. സ്ട്രെച്ചറിൽ വച്ചുതന്നെ ചികിത്സ നടത്തുന്ന ആരോഗ്യപ്രവർത്തകരെ ഇവിടെ കാണാം.
ഡോക്ടറുടെ മേശയ്ക്കു ചുറ്റും വേദന കടിച്ചമർത്തി ചികിത്സയ്ക്ക് കാത്തിരിക്കുന്നവർ, ഒന്നു ശ്വാസം വിടാൻ പോലും പ്രയാസപ്പെടുന്ന ജൂനിയർ ഡോക്ടർമാർ, റെഡ് ഏരിയയിൽ കൂടിയിരിക്കുന്ന രോഗികൾ, രോഗിക്കു ബോധം വരുന്നതും കാത്ത് നിരീക്ഷണ വാർഡിൽ കൂടിയിരിക്കുന്ന ബന്ധുക്കൾ… ഇതെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാർഡിലെ കാഴ്ച. ചിത്രം: എം.ടി.
വിധുരാജ്
കാഷ്വാലിറ്റിയിലെ ഒബ്സർവേഷനിൽ സ്ട്രെച്ചറിൽ രോഗിയെ തൊട്ടപ്പുറത്തേക്കു കൊണ്ടുപോകുന്നു. ഒരു സ്ട്രച്ചറിനു മാത്രം കഷ്ടിച്ചു പോകാവുന്ന സ്ഥലമേ ഈ നിരീക്ഷണവാർഡിലുള്ളൂ.
ചിത്രം: എം.ടി. വിധുരാജ്
കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡുകളിലൊന്നും തന്നെ രോഗികൾക്കു കിടക്കാൻ കട്ടിലില്ലാത്ത സ്ഥിതിയാണ്. രോഗികളെല്ലാം തന്നെ വരാന്തയിൽ കിടപ്പാണ്.
എട്ടാം വാർഡിനു മുൻപിലെ കാഴ്ച. ചിത്രം: എം.ടി.
വിധുരാജ്
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാർഡിലെ കാഴ്ച.
ചിത്രം: എം.ടി. വിധുരാജ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]