വടകര ∙ നിർമാണം പുരോഗമിക്കുന്ന വടകര–തലശ്ശേരി ദേശീയപാതയുടെ സംരക്ഷണ ഭിത്തി ചോമ്പാൽ ബ്ലോക്ക് ഓഫിസിനു സമീപം നെടുകെ പിളർന്നു. റോഡ് ഉയർത്തുന്നതിനായി നിർമിച്ച സംരക്ഷണ ഭിത്തിയാണ് തകർന്നത്.
ഇതിനു സമീപത്തായി തലശ്ശേരി ഭാഗത്തേക്ക് ഉള്ള സർവീസ് റോഡ് ആണ് ഉള്ളത്. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നു പോയിക്കൊണ്ടിരിക്കുന്ന റോഡിന് സമീപത്താണ് ഭിത്തി തകർന്നത്.
ദേശീയപാത മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്.
കൂടുതൽ മണ്ണ് ഇടുന്നതോടെ സംരക്ഷണ ഭിത്തി സർവീസ് റോഡിലേക്ക് പതിക്കുമോ എന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. എന്നാൽ ഇക്കാര്യം കരാർ കമ്പനി അധികൃതർ ഗൗരവത്തിൽ എടുത്തിട്ടില്ല.
മണ്ണിട്ട് ഉയർത്തുന്ന ജോലി തുടർന്നു കൊണ്ടിരിക്കുകയാണ്.
ചോമ്പാൽ ബ്ലോക്ക് ഓഫിസിനും കുഞ്ഞിപ്പള്ളി അടിപ്പാതയ്ക്കും ഇടയിലാണ് റോഡ് ഉയർത്തുന്നത്. മണ്ണ് നിറയ്ക്കുമ്പോൾ ഭാരം കനത്ത് മറ്റിടങ്ങളിൽ സംഭവിച്ചതുപോലെ വൻ ദുരന്തത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക ഉയരുമ്പോൾ കരാർ കമ്പനി എൻജിനീയറിങ് വിഭാഗം വിള്ളൽ നിസ്സാരവൽക്കരിക്കുന്നതായും ആക്ഷേപം ഉണ്ട്.
ദേശീയപാത സംരക്ഷണ ഭിത്തി പിളർന്ന സംഭവത്തിൽ കലക്ടർ റിപ്പോർട്ട് തേടി.
അഴിയൂർ സ്പെഷൽ വില്ലേജ് ഓഫിസർ സി.കെ.ബബിത സ്ഥലം സന്ദർശിച്ച് സംരക്ഷണ ഭിത്തിയുടെ ഗുരുതരാവസ്ഥ കലക്ടർക്ക് റിപ്പോർട്ട് ചെയ്തു. വിള്ളൽ വീണ സംരക്ഷണ ഭിത്തി കെ.
കെ. രമ എംഎൽഎ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.
ലീല വൈസ് പ്രസിഡന്റ് രമ്യ കരോട്ടി തുടങ്ങിയവർ സന്ദർശിച്ചു. തകർന്ന സംരക്ഷണ ഭിത്തി മാറ്റി പണിയണമെന്ന് ഇവർ ആവശ്യപ്പെട്ടു.
പ്രശ്നത്തിന്റെ ഗൗരവം കലക്ടറെ അറിയിച്ചതായി എംഎൽഎ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

