പൂളാടിക്കുന്ന്∙ സ്കൂളിനും പ്രദേശവാസികൾക്കും അപകട ഭീഷണി ഉയർത്തുന്ന ഉപയോഗശൂന്യമായ ജലസംഭരണി പൊളിച്ച് നീക്കി.
പൂളാടിക്കുന്ന് ജല അതോറിറ്റിയുടെ 40 വർഷം പഴക്കമുള്ള ജലസംഭരണി ഇന്നലെ വൈകിട്ട് നാലരയോടെ പൊളിച്ചു നീക്കിയത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കാരന്നൂർ എഎൽപി സ്കൂളിലെ വിദ്യാർഥികൾക്കും, പ്രദേശവാസികൾക്കും ജലസംഭരണി അപകട
ഭീഷണിയാകുന്നത് സംബന്ധിച്ച വാർത്ത മനോരമ നൽകിയിരുന്നു.
എലത്തൂർ മേഖലയിൽ ജലവിതരണത്തിനായി പുറക്കാട്ടിരി ചീപ്പിൽ നിന്നും വെള്ളം ശേഖരിക്കാൻ ആണ് അഞ്ച് ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണി വർഷങ്ങൾക്കു മുൻപ് നിർമിച്ചത്. ജലസംഭരണി പൊളിച്ചു നീക്കി പുതിയ സംഭരണി നിർമിക്കാൻ കോഴിക്കോട് കോർപറേഷൻ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു.
തൊട്ടടുത്തു സ്കൂളും, വീടും ഉള്ളതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വടക്കുവശത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ജലസംഭരണി തള്ളിയിട്ട് തകർക്കാനാണ് കരാർ നൽകിയത്. വെള്ളിയാഴ്ചയാണ് ജലസംഭരണി പൊളിക്കാനുള്ള പ്രവൃത്തി ആരംഭിച്ചത്.
ഇരുപത് തൂണുകൾ ഉള്ള ജലസംഭരണിയുടെ വടക്കുവശത്തെ പത്ത് തൂണുകൾ രണ്ടുദിവസം മുൻപ് തകർത്തിരുന്നു.
ജലസംഭരണിയിൽ ഇരുമ്പ് കയർ കെട്ടി മണ്ണു മന്ത്രി യന്ത്രം ഉപയോഗിച്ച് തള്ളി താഴെ ഇടുകയായിരുന്നു. ജലസംഭരണിയുടെ അവശിഷ്ടങ്ങൾ ഒരാഴ്ചകൊണ്ടു മാറ്റും.
വി.കെ.വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഏഴ് ലക്ഷം രൂപയ്ക്ക് കരാർ ഏറ്റെടുത്തത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ച് അഞ്ച് ലക്ഷം ലീറ്റർ വെള്ളം കൊള്ളുന്ന ജലസംഭരണി നിർമിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പി.സി.ബിജുവിന്റെ തീരുമാനപ്രകാരമാണ് പൊളിച്ചു നീക്കൽ വേഗത്തിലാക്കിയത്.
കൗൺസിലർ വി.പി.മനോജ്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ജി.എൽ.വിഷ്ണു, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി.അഖിൽ, അസിസ്റ്റൻറ് എൻജിനീയർ അബ്ദുൽ സലീം, ടെക്നിക്കൽ അസിസ്റ്റൻറ് അബി, ഓവർസീയർ കെ.വി.ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് ജലസംഭരണി മൂന്നു ദിവസത്തെ പ്രവൃത്തിക്കൊടുവിൽ പൊളിച്ചു നീക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

