ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
നാളെ വിപണി അവധി
കോഴിക്കോട്∙ ഓണം പ്രമാണിച്ചു നാളെ മലഞ്ചരക്കു കേരോൽപന്ന വിപണി അവധിയായിരിക്കുമെന്നു മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് സാലിഹ് പറഞ്ഞു.
ഓണക്കിറ്റ് വിതരണം
ചെറുവണ്ണൂർ∙ ചെറുവണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം നെസ്റ്റ് പബ്ലിക് സ്കൂൾ ജനറൽ സെക്രട്ടറി എം.പി.എം.കാസിം ഹാജി നിർവഹിച്ചു.
പ്രസിഡന്റ് വി.എ.അസീസ് ഹാജി അധ്യക്ഷത വഹിച്ചു. കുണ്ടായിത്തോട് അന്ധ പുനരധിവാസ തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഗായിക എം.സലീനക്കുള്ള പുരസ്കാരം കലിമ ഗോൾഡ് മാനേജിങ് ഡയറക്ടർ അനീസ് കുളത്തിൽ നിർവഹിച്ചു.
നീറ്റ് പരീക്ഷയിൽ 391–ാം റാങ്ക് നേടിയ ഡോ.ദിൽഫത്തിനെ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ എം.കൃഷ്ണകുമാറിന് ട്രസ്റ്റ് രക്ഷാധികാരി കെ.എം.മൊയ്തീൻ കോയ ഉപഹാരം നൽകി.
മെക് സെവൻ മാത്തോട്ടം കോഓർഡിനേറ്റർ പി.കരീം, എ.ബി.സി.ഫിറോസ്, ഫിറോസ് വാകേരി, ആരിഫ് കളത്തിങ്ങൽ, മൊയ്തീൻ ചെറുവണ്ണൂർ, പി.സൈനുൽ ആബിദ്, മസൂദ് അലി കൂർമത്ത്, പി.വി.ബഷീർ, ഇ.റോഷൻ, ട്രസ്റ്റ് ജനറൽ സെക്രട്ടറി എസ്.പി.അബ്ദുൽ റഷീദ്, ചോനാരി റസാഖ് എന്നിവർ പ്രസംഗിച്ചു. മജിഷ്യൻ സലീം മുല്ലവീട്ടിൽ മാജിക് ഷോ അവതരിപ്പിച്ചു.
അബു താഹിർ, ആയിഷ ലയാൻ, സലീന കുണ്ടായിത്തോട് എന്നിവർ സംഗീതനിശ അവതരിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

