
വടകര ദേശീയപാതയിൽ ദുരിതം തുടരുന്നു; അറ്റകുറ്റപ്പണിക്കു പിന്നാലെ പിന്നെയും റോഡ് തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ കനത്ത മഴയിൽ തകർന്ന ദേശീയപാത അറ്റകുറ്റപ്പണി നടത്തിയ ഭാഗം മുഴുവൻ വീണ്ടും തകർന്നു. ഇതോടെ വലിയ കുഴികൾ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ദുഷ്കരമായി. ഒരാഴ്ച മുൻപ് മഴ കനത്തപ്പോൾ താൽക്കാലികമായി നിർമിച്ച സർവീസ് റോഡ് പാടേ തകർന്നിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നപ്പോൾ ടാറും കോൺക്രീറ്റും ചേർന്ന മിശ്രിതം കൊണ്ട് കുഴി അടച്ചു. എന്നാൽ 2 ദിവസം കഴിഞ്ഞപ്പോഴേക്കും റിപ്പയർ ചെയ്ത ഭാഗത്ത് വീണ്ടും കുഴിയായി.
ഇപ്പോൾ രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ വാഹനങ്ങൾ പെടുന്നതാണ് മറ്റൊരു പ്രശ്നം.പാതയിലെ മിക്ക ഭാഗവും തകർന്നിട്ടുണ്ട്. അടുത്തെത്തുമ്പോഴാണ് വലിയ കുഴികൾ ഡ്രൈവർമാർ കാണുന്നത്. ഇത് അപകടമുണ്ടാക്കുന്നു. വാഹനങ്ങൾ കുഴിയിൽ വീഴുന്നതിനു പുറമേ പെട്ടെന്ന് നിർത്തുമ്പോൾ പിറകിലെ വാഹനം വന്നിടിക്കുകയും ചെയ്യുന്നു. കുഴി വർധിച്ചതു കൊണ്ട് വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.